പാര്‍ലമെന്റ് ബജറ്റ് സമ്മേളനം: രാജ്യസഭയില്‍ പ്രധാനമന്ത്രി സംസാരിക്കും; കടുത്ത പ്രതിഷേധമുയര്‍ത്താൻ പ്രതിപക്ഷം

Spread the love

ഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനം തുടരുന്നു.

video
play-sharp-fill

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻ മേലുള്ള നന്ദിപ്രമേയ ചർച്ചയില്‍ ഇന്ന് രാജ്യസഭയില്‍ വൈകിട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. ഇന്നും കടുത്ത പ്രതിഷേധം പ്രതിപക്ഷം തുടരാൻ തന്നെയാണ് സാധ്യത.

ഇന്നലെ ലോക്സഭയില്‍ ചർച്ചയില്‍ പങ്കെടുത്ത് മോദി സംസാരിക്കാനിരുന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധം കാരണം പ്രസംഗം നടന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നന്ദി പ്രമേയ ചർച്ചയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് പ്രസംഗിക്കാൻ അവസരം നിഷേധിച്ചതിനാല്‍ പ്രധാനമന്ത്രിയെയും പ്രസംഗിക്കാൻ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷ നിലപാട്.

പ്രതിഷേധിച്ചതിനെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എട്ട് പ്രതിപക്ഷ എംപിമാർ പാർലമെന്റ് കവാടത്തില്‍ ധർണ്ണ തുടരുകയാണ്.