
മുംബൈ ട്വന്റി-20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്ക് ജയം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ 30 റൺസിനാണ് ജയിച്ചത്.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ചുവിക്കറ്റിന് 240 റൺസെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റിന് 210 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇഷാൻ കിഷൻ (20 പന്തിൽ 53), തിലക് വർമ (19 പന്തിൽ 45), സൂര്യകുമാർ യാദവ് (16 പന്തിൽ 30), അക്സർ പട്ടേൽ (23 പന്തിൽ 35), ഹാർദിക് പാണ്ഡ്യ (10 പന്തിൽ 30) എന്നിവർ തിളങ്ങി.
മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയ്ക്കായി റയാൻ റിക്കിൾട്ടൻ (21 പന്തിൽ 44), ട്രിസ്റ്റൻ സ്റ്റബ്സ് (21 പന്തിൽ 45*), എയ്‌ഡൻ മാർക്രം (19 പന്തിൽ 38), ജാസൺ സ്മിത്ത് (23 പന്തിൽ 35), മാർക്കോ യാൻസൻ (16 പന്തിൽ 31) എന്നിവരാണ് പൊരുതിയത്. ഇന്ത്യക്കായി അഭിഷേക് ശർമ രണ്ട് വിക്കറ്റെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യമത്സരത്തിനിറങ്ങുമെന്നു പ്രതീക്ഷിക്കപ്പെടുന്ന താരങ്ങൾക്കാണ് ബാറ്റിങ്ങിന് അവസരം ലഭിച്ചത്. മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിച്ചില്ല.
ഇഷാൻ കിഷനാണ് വിക്കറ്റ് കീപ്പറായത്. സഞ്ജു ഫീൽഡിങ്ങിനിറങ്ങി. ശനിയാഴ്ച യു.എസിനെതിരേയാണ് ഇന്ത്യയുടെ ആദ്യമത്സരം.
ഇഷാനും അഭിഷേക് ശർമയും (28 പന്തിൽ 28) ചേർന്ന് മിന്നൽത്തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ഏഴ് സിക്സും രണ്ട് ഫോറും നേടിയാണ് ഇഷാൻ അർധസെഞ്ചുറിയിലെത്തിയത്. ഇതോടെ, ആദ്യഇലവനിൽ ഇഷാൻ ഓപ്പണർസ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
5.4 ഓവറിൽ സ്റ്റോർ 80ലെത്തിയപ്പോൾ ഇഷാൻ കളംവിട്ടു. പരിക്കിൽ നിന്ന് മുക്തനായെത്തിയ തിലക് വർമയുടെ ഊഴമായിരുന്നു പിന്നീട്.
മൂന്നു വീതം സിക്സും ഫോറുമാണ് താരം നേടിയത്. പതിവ് വെടിക്കെട്ടില്ലാതെ കളിച്ച അഭിഷേകും മറ്റു ബാറ്റർമാർക്ക് അവസരം ലഭിക്കുന്നതിനായി കളംവിട്ടു. സൂര്യകുമാറും ഹാർദികും അക്സറും വെടിക്കെട്ട് പുറത്തെടുത്തതോടെ ഇന്ത്യൻ സ്റ്റോർ കുതിച്ചുകയറി.



