
കോട്ടയം : കോട്ടയം ചുങ്കം വാരിശേരിയിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ വിവിധ വാഹനങ്ങളിൽ ഇടിച്ച് അപകടം. മൂന്ന് വാഹനങ്ങൾക്ക് കേടുപാടുണ്ടായി.
സംഭവത്തിൽ കാർ യാത്രക്കാരനെ ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 8:30 ഓടെയാണ് സംഭവം. കാർ നിയന്ത്രണം നഷ്ടമായി റോഡരികിൽ നിറുത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ ആർക്കും പരിക്കില്ല. സംഭവത്തെ തുടർന്ന് കോട്ടയം ചുങ്കം റോഡിൽ ഗതാഗതതടസം നേരിട്ടു. ഗാന്ധിനഗർ പൊലീസ് കാർ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


