വനിത ശിശുവികസന വകുപ്പില്‍ സൂപ്പര്‍വൈസര്‍; ഈ അവസരം പാഴാക്കരുത്; 37,400 – 79,000 രൂപവരെ ശമ്പളം വാങ്ങാം; ഇന്ന് രാത്രി വരെ അപേക്ഷിക്കാം…!

Spread the love

തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പിന് കീഴില്‍ സ്ഥിര സൂപ്പർവൈസർ ജോലിക്കായി കേരള പി.എസ്.സി വിളിച്ച അപേക്ഷ ഇന്ന് അവസാനിക്കും.

video
play-sharp-fill

പട്ടിക വർഗ വിഭാഗക്കാർക്ക് മാത്രമായി നടത്തുന്ന സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റാണിത്. അപേക്ഷിക്കണം. യോഗ്യരായ ഉദ്യോഗാർഥികള്‍ക്ക് ഫെബ്രുവരി 04 രാത്രി 11.59 വരെ അപേക്ഷിക്കാം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനിത ശിശുവികസന വകുപ്പില്‍ സൂപ്പര്‍വൈസര്‍ (ഐ.സി.ജി.എസ്). ആകെ ഒഴിവുകള്‍ 02.

Department : Women & Child Development
Name of Post : Supervisor (ICDS)
CATEGORY NO: 639/2025
Last Date of Application 04.02.2026
ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 37,400 രൂപമുതല്‍ 79,000 രൂപവരെ ശമ്പളം ലഭിക്കും.

പ്രായപരിധി

18നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഉദ്യോാര്‍ഥികള്‍ 02.01.1975നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം.

യോഗ്യത

അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി നേടിയിരിക്കണം.

ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സ്‌കീമില്‍ അംഗന്‍വാടി വര്‍ക്കറായിരിക്കണം.

നിയമനരീതി

ബിരുദധാരികളായ അംഗന്‍വാടി വര്‍ക്കറായ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള വനിത ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമായുള്ള സ്‌പെഷ്യല്‍ നിയമനമാണ് നടക്കുന്നത്.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/