വിദ്യാർത്ഥികൾക്കായുള്ള അപകട/ലൈഫ് ഇൻഷുറൻസ് പദ്ധതിക്ക് അനുയോജ്യമായ പേരുകൾ നിർദ്ദേശിക്കാം; തിരഞ്ഞെടുക്കുന്നവർക്ക് ആകർഷകമായ സമ്മാനം; മന്ത്രി വി ശിവൻകുട്ടി

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയില്‍ മാറ്റം സൃഷ്ടിച്ച് ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികള്‍ക്കുമായി സർക്കാർ നടപ്പാക്കുന്ന അപകട/ലൈഫ് ഇൻഷുറൻസ് പദ്ധതിയ്ക്കുള്ള പേര് വിദ്യാർത്ഥികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

video
play-sharp-fill

പദ്ധതിയുടെ ലക്ഷ്യം വ്യക്തമാക്കുന്ന അർത്ഥവത്തായ ഒരു പേര് നിർദേശിക്കുന്നവരില്‍ നിന്ന് ഏറ്റവും അനുയോജ്യമായ പേര് നൽകുന്നവർക്ക് ആകർഷകമായ സമ്മാനം നല്‍കുകയും ചെയ്യും. പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍, പേര് നിർദേശിക്കേണ്ട രീതി, രജിസ്ട്രേഷൻ മാനദണ്ഡങ്ങള്‍ എന്നിവ അടങ്ങിയ വിശദമായ സർക്കുലർ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉടൻ പുറത്തിറക്കുന്നതാണ്.

കുട്ടികളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമാണ് സർക്കാർ ഏറ്റവും വലിയ മുൻഗണന നല്‍കുന്നത്‌. നമ്മുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ സർക്കാർ നടപ്പിലാക്കുന്ന ഈ ബൃഹദ് പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലക്ഷക്കണക്കിന് വിദ്യാർത്ഥികള്‍ക്ക് വലിയൊരു കരുതലാകുന്ന ഈ പദ്ധതിയുടെ രജിസ്ട്രേഷൻ നടപടികള്‍ വൈകാതെ തന്നെ സ്കൂള്‍ തലത്തില്‍ ആരംഭിക്കുന്നതാണെന്നും വി ശിവൻകുട്ടി അറിയിച്ചു.