
ആലപ്പുഴ: പ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസത്തിനു വില വർധിപ്പിച്ചു.
80 രൂപ വർധിച്ചതോടെ ലിറ്ററിന് 240 രൂപയായി. 160 രൂപയായിരുന്നു പഴയ വില.
2011 ശേഷം ആദ്യമായാണ് പാല്‍പായസത്തിന്റെ വില തിരുവിതാംകൂർ ദേവസ്വം ബോർഡ് വർധിപ്പിക്കുന്നത്. പാല്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില വർധിച്ചതോടെയായിരുന്നു പാല്‍പ്പായസത്തിൻ്റെ വിലയും വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ 250 ലിറ്റർ പാല്‍പ്പായസമാണ് ക്ഷേത്രത്തില്‍ തയ്യാറാക്കിയിരുന്നത്. തിരക്കുള്ള ദിവസങ്ങളില്‍ ഇത് 350 ലിറ്റർ വരെയാക്കാനും ബോർഡ് അംഗീകാരം നല്‍കിയിരുന്നു.



