ഉറങ്ങുന്നതിന് മുൻപ് അടുക്കള കഴുകി വൃത്തിയാക്കുന്ന ശീലമുണ്ടോ..? എങ്കിൽ ഇനി മുതൽ ശീലമാക്കാം; ഗുണങ്ങൾ ഇവയാണ്

Spread the love

കോട്ടയം: ഉറങ്ങുന്നതിന് മുമ്പ് അടുക്കള കഴുകി വൃത്തിയാക്കുന്ന ശീലം നമുക്കുണ്ട്. എന്നാല്‍ എല്ലായിപ്പോഴും അടുക്കള വൃത്തിയാക്കി സൂക്ഷിക്കാൻ നമുക്ക് സാധിക്കാറില്ല.

video
play-sharp-fill

പലപ്പോഴും അടുക്കളയുടെ കൗണ്ടർടോപ്പിലാണ് സാധനങ്ങള്‍ സൂക്ഷിച്ച്‌ വെയ്ക്കാറുള്ളത്. എന്നാല്‍ ഭക്ഷണ സാധനങ്ങള്‍ ഇത്തരത്തില്‍ കൗണ്ടർടോപ്പില്‍ സൂക്ഷിക്കുന്നത് പലതരം ജീവികളെ ആകർഷിക്കുന്നു. രാത്രി അടുക്കള വൃത്തിയാക്കി സൂക്ഷിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.

1.കീടങ്ങളെ അകറ്റുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രിയിലാണ് ഏറ്റവും കൂടുതല്‍ ജീവികളുടെയും പ്രാണികളുടെയും ശല്യം ഉണ്ടാവുന്നത്. ഭക്ഷണാവശിഷ്ടങ്ങളും, മാലിന്യങ്ങളും ഉണ്ടാകുമ്പോള്‍ ഇവയുടെ ശല്യം വിട്ടുമാറില്ല. അതിനാല്‍ രാത്രിയില്‍ അടുക്കള വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

2. ഭക്ഷണത്തിന്റെ സുരക്ഷ വർധിപ്പിക്കുന്നു

രാത്രിയില്‍ അടുക്കളയില്‍ ഭക്ഷണ സാധനങ്ങള്‍ തുറന്ന് വെയ്ക്കുന്നത് പൂർണമായും ഒഴിവാക്കണം. ഇത് അണുക്കള്‍ ഉണ്ടാവാനും ഭക്ഷണം കേടാവാനും കാരണമാകുന്നു. എന്നാല്‍ അടുക്കള വൃത്തിയാക്കി ഭക്ഷണ സാധനങ്ങള്‍ അടച്ചു സൂക്ഷിക്കുന്നത് ഭക്ഷണത്തിന്റെ സുരക്ഷ വർധിപ്പിക്കുന്നു.

3. ദുർഗന്ധം അകറ്റുന്നു

അടുക്കള രാത്രി വൃത്തിയാക്കാതെ ഇടുന്നത് ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു. എന്നാല്‍ മാലിന്യങ്ങള്‍ നീക്കം ചെയ്ത് വൃത്തിയാക്കി സൂക്ഷിക്കുന്നത് ദുർഗന്ധത്തെ അകറ്റാനും അടുക്കള വൃത്തിയായി കിടക്കാനും സഹായിക്കും.

4. പാത്രങ്ങള്‍ കഴുകി വൃത്തിയാക്കാം

കഴിച്ച പാത്രങ്ങള്‍ എപ്പോഴും കഴുകി വൃത്തിയാക്കി വെയ്ക്കാൻ ശ്രദ്ധിക്കണം. രാത്രി മുഴുവൻ പാത്രങ്ങള്‍ കഴുകാതെ വെയ്ക്കുന്നത് അണുക്കളും ദുർഗന്ധവും ഉണ്ടാവാൻ കാരണമാകുന്നു.