
കോട്ടയം : കിംസ് ഹെൽത്ത് ആശുപത്രിയിൽ ലാപ്രോസ്കോപ്പിക് ഇംഗ്വൈനൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 2 മുതൽ 12 വരെ നടക്കുന്ന ക്യാമ്പിൽ ഹെർണിയ ശസ്ത്രക്രിയകൾക്ക് വലിയ ഇളവുകളാണ് നൽകുന്നത്.
യൂനിലാറ്ററൽ ഇംഗ്വൈനൽ ഹെർണിയ ശസ്ത്രക്രിയയുടെ പാക്കേജ് നിരക്ക് 85,000 രൂപയിൽ നിന്ന് 55,000 രൂപയായി കുറച്ചിട്ടുണ്ട്. ബൈലാറ്ററൽ ഇംഗ്വൈനൽ ഹെർണിയയ്ക്ക് 1,20,000 രൂപയ്ക്ക് പകരം 80,000 രൂപ എന്ന പ്രത്യേക നിരക്കിലാണ് ശസ്ത്രക്രിയ ലഭ്യമാകുന്നത്.
ക്യാമ്പിന്റെ ഭാഗമായി സൗജന്യ രജിസ്ട്രേഷനും ഡോക്ടർ കൺസൾട്ടേഷനും ലഭിക്കും. ഒ.പി ലാബ്, റേഡിയോളജി സേവനങ്ങൾക്ക് 10 ശതമാനം ഇളവും, ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള പ്രീ-അനസ്തേഷ്യ ചെക്കപ്പിന് 10 ശതമാനം ഇളവും നൽകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ പ്രത്യേക പാക്കേജ് ക്യാഷ് പേയ്മെന്റ് ചെയ്യുന്ന രോഗികൾക്ക് മാത്രമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 0481 294 1000, 9072 726 190 ഈ നമ്പറുകളിൽ ബന്ധപ്പെടുക.


