ശബരി റെയിലിന് വീണ്ടും ജീവൻ വയ്ക്കുന്നു: മന്ത്രി വി. അബ്ദുറഹിമാന്‍ വിളിച്ച കലക്ടര്‍മാരുടെ യോഗം നാളെ: യോഗത്തില്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ക്ക് രൂപം നല്‍കും

Spread the love

കോട്ടയം: വീണ്ടും പ്രതീക്ഷ ഉയർത്തി ശബരി റെയിൽപാത പദ്ധതി.
പദ്ധതിക്ക് ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ റെയില്‍വേ ചുമതലയുള്ള മന്ത്രി വി.
അബ്ദുറഹിമാന്‍ ബുധനാഴ്ച കലക്ടര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്.
ഈ യോഗത്തില്‍ സ്ഥലമേറ്റെടുപ്പ് സംബന്ധിച്ചു മുന്നോട്ടു പോകാന്‍ കലക്ടർമാർക്ക് നിര്‍ദേശം നല്‍കും.

video
play-sharp-fill

അതേസമയം, ബജറ്റില്‍ കേരളത്തിന് അനുവദിച്ച വിഹിതം പറയാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതില്‍ കേരളം താമസം വരുത്തിയെന്നു പറഞ്ഞിരുന്നു. ഇതില്‍ കടുത്ത അതൃപ്തിയിലാണ് സംസ്ഥാന സര്‍ക്കാര്‍.

ഇതേ നിലപാട് പാര്‍ലമെന്റിലും മുന്‍പു മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ അതല്ല യാഥാര്‍ഥ്യം. പദ്ധതി മരവിപ്പിച്ച നടപടി പിന്‍വലിക്കാതെ ഭൂമി ഏറ്റെടുക്കാനാകില്ലെന്നത് മറച്ചു വച്ചാണ് കേന്ദ്രം ഇത്തരം പ്രചാരണം നടത്തുന്നത് എല്‍.ഡി.എഫ് നേതാക്കള്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, അങ്കമാലി- ശബരിപാതയുമായി മുന്നോട്ടു പോകുമെന്നു കേന്ദ്ര മന്ത്രി ഉറപ്പു നല്‍കയതോടെ സര്‍ക്കാരും ജനങ്ങളും ആശ്വാസത്തിലാണ്.
സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര റെയില്‍വേമന്ത്രി ഇന്നലെ പ്രഖ്യാപിച്ചതോടെ പദ്ധതി നടപ്പാവുമെന്ന് ഉറപ്പായി.

വിജ്ഞാപനമിറക്കാന്‍ പുതുക്കിയ അലൈന്‍മെന്റ് കലക്ടര്‍മാര്‍ അന്തിമമാക്കേണ്ടതുണ്ട്. നാളെ ചേരുന്ന യോഗത്തിന് ശേഷം കലക്ടര്‍മാര്‍ വിജ്ഞാപനമിറക്കിയാല്‍ ഭൂമിയേറ്റെടുക്കലിന് പണം അനുവദിക്കും.
സ്‌പെഷല്‍ തഹസില്‍ദാര്‍മാരെ ഭൂമിയേറ്റെടുക്കലിന് ചുമതലപ്പെടുത്താനും ഭൂമിയേറ്റെടുക്കല്‍ യൂണിറ്റുകള്‍ പുനഃസ്ഥാപിക്കാനും റവന്യുവകുപ്പും നടപടിതുടങ്ങി.

പദ്ധതി മരവിപ്പിച്ച 2019ലെ ഉത്തരവ് റെയില്‍വേ അടുത്തിടെ റദ്ദാക്കിയിരുന്നു. പുതുക്കിയ എസ്റ്റിമേറ്റില്‍ 3,810കോടിയാണ് പദ്ധതി തുക.
50%ആയ 1,905കോടി സംസ്ഥാനം വഹിക്കണം. ഈ വിഹിതം മുപയോഗിച്ച്‌ ഭൂമിയേറ്റെടുത്തു നല്‍കണം. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ 416ഹെക്ടറോളം ഭൂമിയേറ്റെടുക്കണം.
1,400കോടിയോളം മുടക്കേണ്ടിവരും. 1997ല്‍പ്രഖ്യാപിച്ച പദ്ധതിയില്‍ 7കിലോമീറ്റര്‍ റെയിലും ഒരുപാലവും നിര്‍മ്മിച്ചിട്ടുണ്ട്