യുവതിയുടെ വയറ്റിലെ 23 കിലോഗ്രാം ഭാരമുള്ള മുഴ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കംചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ആരോഗ്യവിദഗ്ധർ; അഭിനന്ദനവുമായി വീണ ജോർജ്

Spread the love

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ 25 വയസ്സ് പ്രായമുള്ള യുവതിയുടെ വയറ്റില്‍ നിന്നും 23 കിലോഗ്രാം ഭാരമുള്ള മുഴ വിജയകരമായി നീക്കം ചെയ്തു. രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കം ചെയ്തത്.

video
play-sharp-fill

സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമായ സംഭവമാണിത്. മുഴക്ക് 45 സെന്റീമീറ്റര്‍ നീളവും 45 സെന്റീമീറ്റര്‍ വീതിയുമുണ്ട്. അസാധാരണമായി വയര്‍ വീര്‍ത്തതിനെ തുടര്‍ന്നാണ് വയനാട് സ്വദേശിനിയായ യുവതി ചികിത്സ തേടിയത്.

ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരേയും മറ്റ് ജീവനക്കാരേയും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group