പിരിച്ച മീശ എടുത്തുകളഞ്ഞ് വീരേന്ദ്ര കുമാർ ; മാതൃഭൂമിയെ ബഹിഷ്‌കരിക്കരുത് ; പെരുന്നയിലെത്തി എൻ എസ് എസ്സിനോട് മാപ്പ് അപേക്ഷിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: എസ് ഹരീഷിന്റെ ‘മീശ’ നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച വിവാദത്തിൽ നിന്നും എൻ എസ് എസിനോട് മാപ്പ് പറഞ്ഞു തലയൂരി മാതൃഭൂമി. ക്ഷേത്രസംസ്‌കാരത്തെയും വിശ്വാസികളായ സ്ത്രീകളെയും അധിക്ഷേപിക്കുന്ന നോവൽ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്ന നിലയിൽ ന്യായീകരിച്ചുകൊണ്ടിരുന്ന മാതൃഭൂമി ഒടുവിൽ പത്രത്തിന്റെ സർക്കുലേഷൻ ഉയർത്തിക്കൊണ്ടുവരാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടതോടെയാണ് എൻ എസ് എസിനോട് മാപ്പ് ചോദിച്ച് വിവാദത്തിൽ നിന്നും രക്ഷപെട്ടത്.

മാതൃഭൂമി സി എം ഡിയായ എം പി വീരേന്ദ്രകുമാർ എൻ എസ് എസ് ആസ്ഥാനത്ത് നേരിട്ടെത്തി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ കണ്ട് മാപ്പ് പറയുക മാത്രമല്ല, പറഞ്ഞത് രേഖാമൂലം എഴുതി കൊടുക്കുക കൂടി ചെയ്താണ് വിവാദത്തിൽ നിന്നും തലയൂരിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാദ ലേഖനം പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ, പത്രാധിപ സമിതി അംഗങ്ങൾ എന്നിവരെ സ്ഥാപനത്തിൽ നിന്നും പുറത്താക്കി ഖേദപ്രകടനം ആത്മാർത്ഥമാണെന്ന് എൻ എസ് എസിനെ ബോധ്യപ്പെടുത്തിയ ശേഷമായിരുന്നു കൂടിക്കാഴ്ച. തുടക്കത്തിൽ ലേഖനത്തെ ന്യായീകരിച്ച പത്രാധിപ സമിതി അംഗങ്ങളെ പുറത്താക്കിയതായും എഴുതി നൽകിയിട്ടുണ്ട്.

ലേഖനം വിവാദമാകുകയും എൻ എസ് എസ് പ്രതിഷേധം അറിയിക്കുകയും ചെയ്തപ്പോൾ വിശ്വാസികൾക്കിടയിലെ തങ്ങളുടെ സ്വാധീനം വച്ച് വിലപേശുകയായിരുന്നു മാതൃഭൂമി. മാതൃഭൂമി ബഹിഷ്‌കരിക്കാൻ എൻ എസ് എസ് ആഹ്വാനം ചെയ്തപ്പോൾ സർക്കുലേഷൻ സ്റ്റാഫിനെ ഇറക്കി മുടങ്ങിയ കോപ്പികൾ തിരിച്ചുപിടിക്കാനും മാതൃഭൂമി ശ്രമിച്ചിരുന്നു.

ഒടുവിൽ എല്ലാ തന്ത്രങ്ങളും പരാജയപ്പെട്ടപ്പോഴാണ് എൻ എസ് എസ് ആസ്ഥാനത്തെത്തി മുട്ടുകുത്തിയത്. ഇതോടെ ബഹിഷ്‌കരണം അവസാനിപ്പിച്ചതായി സുകുമാരൻ നായർ സർക്കുലർ പുറത്തിറക്കി.

അരനൂറ്റാണ്ട് മുൻപുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുന്ന എസ്. ഹരീഷ് രചിച്ച ആദ്യ നോവലാണ് മീശ. മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് മീശ പ്രസിദ്ധീകരിച്ചുവന്നത്. മൂന്നു ലക്കം കഴിഞ്ഞപ്പോൾ തീവ്രഹിന്ദുസംഘടനകളുടെ ഭീഷണിയെത്തുടർന്ന് പിൻവലിച്ചു.

നോവലിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിൽ നടത്തിയ ഒരു സംഭാഷണത്തിന്റെ ഭാഗം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഹിന്ദു സ്ത്രീകൾ ലൈംഗികതയ്ക്ക് വേണ്ടിയാണ് കുളിച്ച് നല്ല വസ്ത്രം ധരിച്ച് അമ്പലത്തിൽ പോകുന്നതെന്ന പ്രസ്താവനയാണ് പ്രതിഷേധത്തിന് കാരണമായത്. മാത്രമല്ല നാലഞ്ച് ദിവസം, അതായത് ആർത്തവകാലത്ത് ഇവർ അമ്പലത്തിൽ പോകാതിരിക്കുന്നത് ഇക്കാലത്ത് തങ്ങൾ അതിന് തയ്യാറല്ല എന്നതുകൊണ്ടുമാണ് എന്നാണ് നോവലിൽ പരാമർശിക്കുന്നത്.

ആ സംഭാഷണം ക്ഷേത്രവിശ്വാസികൾക്ക് എതിരാണെന്ന് ആരോപിച്ച് യോഗക്ഷേമസഭ, ബി.ജെ.പി., ഹിന്ദു ഐക്യവേദി, എൻ എസ് എസ് തുടങ്ങിയ സംഘടനകൾ രംഗത്ത് വന്നിരുന്നു. ഹിന്ദു സംഘടനകളുടെ ആക്രമണഭീഷണിയേയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള നീക്കത്തേയും തുടർന്നാണ് എഴുത്തുകാരൻ നോവൽ പിൻവലിച്ചത്. മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് മീശ പ്രസിദ്ധീകരിച്ചുവന്നത്