
കോട്ടയം: കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കം അനുവദിക്കില്ലന്നും സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ജോസഫ് വിഭാഗം. കഴിഞ്ഞതവണ മത്സരിച്ച 10 സീറ്റും യുഡിഎഫില്‍ ആവശ്യപ്പെടാൻ ഉന്നതാധികാരസമിതി യോഗത്തില്‍ തീരുമാനം.
ജയസാധ്യത കണക്കിലെടുത്ത് ചില സീറ്റുകള്‍ ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ഇക്കുറിയും പത്ത് സീറ്റുകള്‍ നല്‍കാൻ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.
ഇടുക്കി, കുട്ടനാട്, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ സീറ്റുകള്‍ തിരികെ വേണം എന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇതിനിടയിലാണ് ജോസഫ് വിഭാഗം ഉന്നത അധികാര സമിതി യോഗം കോട്ടയത്ത് ചേർന്നത്. കഴിഞ്ഞ തവണ കിട്ടിയ സീറ്റുകളുടെ എണ്ണത്തില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് യോഗത്തില്‍ നേതാക്കള്‍ എടുത്ത നിലപാട്. തങ്ങള്‍ക്ക് എല്ലാ മണ്ഡലത്തിലും ജയസാധ്യതയുള്ള സ്ഥാനാർത്ഥികള്‍ ഉണ്ടെന്നാണ് കേരള കോണ്‍ഗ്രസിന്റെ നിലപാട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സീറ്റ് വിഭജന ചർച്ചകള്‍ക്കും സ്ഥാനാർത്ഥി നിർണ്ണയത്തിനുമായി ഉന്നതാധികാര സമിതി യോഗം പാർട്ടി ചെയർമാൻ പി ജെ ജോസഫിനെ ചുമതലപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയപ്പോള്‍ തന്നെ നിയമസഭ തെരഞ്ഞെടുപ്പില്‍ ചില സീറ്റുകള്‍ ഏറ്റെടുക്കുമെന്ന ധാരണയുണ്ടായിരുന്നു
വെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഉഭയകക്ഷി ചർച്ചയിലൂടെ സീറ്റ് ഏറ്റെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇരു പാർട്ടികളും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നാല്‍ സീറ്റ് വിഭജനം യുഡിഎഫിന് തലവേദനയാവും.



