ഫാസില്‍ വധക്കേസ്: പ്രതികളായ മുഴുവൻ ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകരെയും വെറുതെവിട്ടു

Spread the love

തൃശ്ശൂർ: എസ് എഫ് ഐ നേതാവ് ഫാസില്‍ വധക്കേസില്‍ പ്രതികളായ മുഴുവൻ ആർ എസ് എസ് – ബി ജെ പി പ്രവർത്തകരെയും വെറുതെവിട്ടു.

video
play-sharp-fill

ഗുരുവായൂര്‍ ബ്രഹ്മകുളത്ത് എസ് എഫ് ഐ മണലൂർ ഏരിയ ജോയിൻ്റ് സെക്രട്ടറിയായിരുന്ന ഫാസിലിനെ 2013 നവംബർ നാലിനാണ് കൊലപ്പെടുത്തിയത്.

പഠനത്തോടൊപ്പം ജോലി ചെയ്ത് വരുമാനം കണ്ടെത്തിയിരുന്ന ഫാസില്‍, രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമിക്കപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിചാരണക്ക് ശേഷം എല്ലാ പ്രതികളെയും വെറുതെ വിട്ടത്. സംശയത്തിന് അതീതമായി കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് തെളിയിരുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

കേസില്‍ നാല് ദൃക്‌സാക്ഷികളെ വിസ്തരിക്കുകയും 131 രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു. 14 പേരായിരുന്നു കേസിലെ പ്രതികള്‍. എന്നാല്‍ ആർക്കെതിരെയും കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.

പ്രതിഭാഗത്തിന് വേണ്ടി അഡ്വ പി എസ് ഈശ്വരന്‍, അഡ്വ ടി സി കൃഷ്ണന്‍ നാരായണന്‍ , അഡ്വ അക്ഷയ് ബാബുരാജ്, അഡ്വ കെ സജിത്ത് എന്നിവരാണ് ഹാജരായത്.