ട്വൻ്റി – ട്വൻ്റിയുടെ കടന്നുവരവോടെ എൻ ഡി എ മുന്നണിയിൽ ബി ഡി.ജെ. എസ് അപ്രസക്തമായി: മുന്നണിയിലെ രണ്ടാം കക്ഷിയുമായി ട്വന്റി -ട്വന്റി

Spread the love

തിരുവനന്തപുരം : ബി ജെ പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തില്‍ കേരളത്തില്‍ രണ്ടാമത്തെ പാർട്ടി എന്ന സ്ഥാനമുണ്ടായിരുന്നത് ബി.ഡി.ജെ.എസിനാണ്.

video
play-sharp-fill

എന്നാല്‍ സാബു എം ജേക്കബ്ബ് നയിക്കുന്ന ട്വൻ്റി – ട്വൻ്റി എൽ ഡി എ മുന്നണിയിലേക്ക് എത്തിയതോടെ അവർ മുന്നണിയിലെ രണ്ടാം കക്ഷിയായി മാറി.
തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുടെ എണ്ണത്തിൻ്റെ കാര്യത്തില്‍ ട്വൻ്റി ട്വൻ്റി ബിഡിജെഎസിനേക്കാള്‍ ഏറെ മുന്നിലാണ്. എസ്.എൻ.ഡി.പി യുടെ തണലുള്ള ബിഡിജെഎസ് ഇതുവരെ രാഷ്ട്രീയ പാർട്ടി എന്ന നിലയില്‍ സംഘടിത രൂപം കൈവരിച്ചിട്ടില്ല.

എസ് എൻ ഡി പി വോട്ട് സ്വന്തം നിലയ്ക്ക് ബി ജെ പിക്ക് തന്നെ സംഘടിപ്പിക്കാൻ കഴിയുമെന്ന് ബി ജെ പി നേതാക്കളും തിരിച്ചറിയുന്നുണ്ട്.
മാത്രമല്ല എസ്.എൻ.ഡി.പി. മുന്നോട്ട് വെച്ച എൻ.എസ്.എസുമായുള്ള ഐക്യം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടക്കാതെ പോയതും ബിഡിജെഎസി നെ മുന്നണിക്കുള്ളില്‍ വില കുറച്ച്‌ കാണാൻ കാരണമാകും. ബിഡിജെഎസിൻ്റെ തെരഞ്ഞെടുപ്പുകളിലെ പ്രകടനവും എടുത്ത് പറയാൻ നേട്ടങ്ങളൊന്നുമില്ലാത്തതാണ്.

എന്തായാലും കിറ്റക്സ് മുതലാളി സാബു എം ജേക്കബ്ബ് നയിക്കുന്ന ട്വൻ്റി ട്വൻ്റി മുന്നണിയിലെത്തിയതോടെ ഒന്ന് രണ്ട് ജില്ലകളിലെങ്കിലും സംഘടിത സ്വഭാവമുള്ള ഒരു രാഷ്ട്രീയ പാർട്ടിയെ മുന്നണിയിലെത്തിക്കാൻ ബി ജെ പി ക്കായി.