കുമരകത്ത് തൊഴിലുറപ്പ് തൊഴിലാളികൾ വലിയ സന്തോഷത്തിലാ: ഇവരുടെ ​ചീര വിളവെടുത്തു: കപ്പയും പയറും വിളവെടുക്കാറായി

Spread the love

കുമരകം : കുമരകത്ത് തൊഴിലുറപ്പ് തൊഴിലാളികൾ വലിയ സന്തോഷത്തിലാ. ഇവർ നട്ടുവളർത്തിയ ചീരയുടെ വിളവെടുപ്പായി.

video
play-sharp-fill

പഞ്ചായത്ത് പത്താം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് ചീര നട്ടുവളർത്തി വിളവെടുപ്പ് നടത്തിയത്. വിളവെടുപ്പിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം ദിവ്യാ ദാമോദരൻ നിർവഹിച്ചു.

കീടനാശിനികളും രാസവളവും ഒഴിവാക്കി ജൈവ കൃഷി രീതിയാണ് ഇവർ സ്വീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷരഹിതമായ പച്ചക്കറി എന്നതാണ് ഇവരുടെ ലക്ഷ്യം. പയർ, കപ്പ തുടങ്ങിയവയാണ് ഇവരുടെ കൃഷി തോട്ടത്തിലെ മറ്റു പ്രധാന കൃഷികൾ .