പൊലീസ് ജീപ്പിൽ തട്ടാതിരിക്കാൻ ബൈക്ക് വെട്ടിച്ചു;യുവാവിന്റെ കാലിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി അപകടം;സംഭവം തിരുവനന്തപുരത്ത്

Spread the love

 

തിരുവനതപുരം: യുവാവിന്റെ കാലിലൂടെ കെഎസ്ആർടിസി ബസ് കയറി ഇറങ്ങി. നന്ദിയോട് – ആലുംമൂട് സ്വദേശി നിഖിലിനാണ് പരിക്ക് പറ്റിയത്. പാലോട് – ഇളവട്ടത്തിനും കുറുപുഴയ്ക്കും ഇടയ്ക്ക് അപകടം ഉണ്ടായത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു നിഖിൽ.

video
play-sharp-fill

പാലോട് ഭാഗത്ത് നിന്നും നെടുമങ്ങാട്ടേക്ക് സഞ്ചരിക്കുകയായിരുന്ന നിഖിലിന്‍റെ വാഹനത്തിന് പിന്നാലെ നെടുമങ്ങാട് സ്റ്റേഷനിലെ പൊലീസ് ജീപ്പുമുണ്ടായിരുന്നു. ജീപ്പ് ബ്രേക്കിടുന്നതിനിടെ ജീപ്പില്‍ തട്ടാതിരിക്കാന്‍ നിഖില്‍ വാഹനം വെട്ടിക്കുന്നതിനിടയില്‍ ബസിന്‍റെ അടിയില്‍പ്പെടുകയായിരുന്നുവെന്നാണ് നിഗമനം.

നിഖിലിന്‍റെ വാഹനം ജീപ്പില്‍ തട്ടിയെന്ന നാട്ടുകാരുടെ ആക്ഷേപം നെടുമങ്ങാട് പൊലീസ് നിഷേധിച്ചു. പാലോട് പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസിന്റെ മുൻചക്രം നിഖിലിന്റെ കാലിലൂടെ കയറുകയായിരുന്നു. നിഖിലിനെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.