75,000 രൂപ ശമ്പളത്തില്‍ ക്ലീൻ കേരള കമ്പനിയില്‍ ജോലിയവസരം; അലവൻസും, മറ്റ് ആനുകൂല്യങ്ങളും ലഭിക്കും; അപേക്ഷ ഫെബ്രുവരി 11 വരെ

Spread the love

തിരുവനന്തപുരം: കേരള കമ്പനിയില്‍ ജോലി നേടാൻ അവസരം. ചീഫ് ഫിനാൻഷ്യല്‍ ഓഫീസർ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്.

video
play-sharp-fill

കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. യോഗ്യരായവർക്ക് ഫെബ്രുവരി 11ന് മുൻപായി തപാല്‍ മുഖേന അപേക്ഷ നല്‍കാം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ലീൻ കേരള കമ്പനിയില്‍ ചീഫ് ഫിനാൻഷ്യല്‍ ഓഫീസർ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.

കരാർ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലാണ് ഒഴിവ് വന്നിട്ടുള്ളത്.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 75,000 രൂപ ശമ്പളമായി ലഭിക്കും. പുറമെ യാത്രാബത്ത, അലവൻസുകള്‍ എന്നിവയും ഉണ്ടായിരിക്കും.

പ്രായപരിധി

50 വയസിന് ചുവടെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വിരമിച്ച പ്രൊഫഷണലുകള്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

യോഗ്യത

ചാർട്ടേഡ് അക്കൗണ്ടന്റ് (സിഎ) യോഗ്യത ഉണ്ടായിരിക്കണം.

ധനകാര്യം/ അക്കൗണ്ട്‌സ് വിഭാഗത്തില്‍ സീനിയർ മാനേജീരിയല്‍ തലത്തില്‍ കുറഞ്ഞത് മൂന്ന് വർഷത്തെ എക്‌സ്പീരിയൻസ് വേണം.

മാത്രമല്ല പൊതുമേഖല സ്ഥാപനങ്ങളില്‍ പ്രവർത്തിച്ച്‌ പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.

ബഡ്ജറ്റിങ്, സാമ്പത്തിക മാനേജ്‌മെന്റ്, ഓഡിറ്റ്, നികുതി, ഫണ്ട് മാനേജ്‌മെന്റ് എന്നിവയില്‍ പരിചയം ഉണ്ടായിരിക്കണം.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവർ ക്ലീൻ കേരള കമ്പനിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജില്‍ നിന്ന് ചീഫ് ഫിനാൻഷ്യല്‍ ഓഫീസർ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. അപേക്ഷ ഫോം പൂരിപ്പിച്ച്‌, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍, പ്രായം തെളിയിക്കുന്നതിനുള്ള എസ് എസ് എല്‍ സി സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകള്‍, ആറ് മാസത്തിനുള്ളില്‍ ഗസറ്റഡ് ഓഫീസർ നല്‍കിയ സ്വഭാവ സർട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖയുടെ പകർപ്പ് എന്നിവ സഹിതം ചുവടെ നല്‍കിയ വിലാസത്തിലേക്ക് തപാല്‍ മുഖേന അയക്കണം.

”മാനേജിംഗ് ഡയറക്ടർ, ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, സ്റ്റേറ്റ് മുനിസിപ്പല്‍ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം – 695010” അപേക്ഷ കവറിന് പുറത്ത് ”ചീഫ് ഫിനാൻഷ്യല്‍ ഓഫീസർ തസ്തികയിലേക്കുള്ള അപേക്ഷ” എന്ന് രേഖപ്പെടുത്തണം.

ഫെബ്രുവരി 11 – ന് മുമ്പായി അപേക്ഷകള്‍ ലഭിച്ചിരിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. വെബ്സെെറ്റ്: https://cleankeralacompany.com/notifications/careers/