ആരോഗ്യരംഗത്ത് കേരളം രാജ്യത്തിന് മാതൃക; യുഡിഎഫ് കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയ്ക്ക് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love

തിരുവനന്തപുരം: ആരോഗ്യമേഖലയിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി യുഡിഎഫ് കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയ്ക്ക് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ ആരോഗ്യരംഗം രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി.

video
play-sharp-fill

കോവിഡ് കാലത്ത് കേരളം വിപുലമായ ആരോഗ്യസൗകര്യങ്ങളാണ് ഒരുക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ‘ആർദ്രം’ അടക്കമുള്ള പദ്ധതികൾ നടപ്പാക്കിയതോടെ പൊതുജനാരോഗ്യ സംവിധാനത്തിൽ വലിയ മുന്നേറ്റം ഉണ്ടായതായും അദ്ദേഹം പറഞ്ഞു.

വർഗീയ വിഷയങ്ങളിലേക്കെത്തിയ മുഖ്യമന്ത്രി, വർഗീയ സംഘടനകൾ ഇല്ലാത്തതിനാലല്ല കേരളത്തിൽ വർഗീയ സംഘർഷങ്ങൾ ഇല്ലാത്തതെന്ന് വ്യക്തമാക്കി. ചില വർഗീയ സംഘടനകൾക്ക് സംസ്ഥാനത്ത് ശക്തമായ സ്വാധീനം ഉണ്ടെങ്കിലും 2016ന് ശേഷം വലിയ കലാപങ്ങൾ ഉണ്ടായിട്ടില്ലെന്നും, വർഗീയത ഉയർത്താൻ ശ്രമിക്കുന്നവരെ സർക്കാർ കർശനമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർഗീയ സംഘടനകളെ എതിർക്കുന്നത് ഒരു മതവിഭാഗത്തെയും ലക്ഷ്യമിട്ടല്ലെന്നും, സർക്കാർ ഒരുമതത്തെയും വർഗീയമായി കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ അത്തരമൊരു ധാരണ സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും, നിലനിൽപ്പിനായി എന്തും ചെയ്യുന്നതാണ് അവരുടെ സമീപനമെന്നും അദ്ദേഹം വിമർശിച്ചു.