Spread the love

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശബരിമല കട്ടിളപാളികള്‍ മാറ്റിയിട്ടില്ലെന്നും കവർന്നത് ചെമ്പ് പാളികള്‍ പൊതിഞ്ഞ സ്വർണമാണെന്നും സ്ഥിരീകരിച്ചു.

video
play-sharp-fill

ചെമ്പ് പാളികള്‍ പൊതിഞ്ഞ സ്വർണമാണ് കവർന്നതെന്ന് ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചു എന്നാണ് വിഎസ്‌എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി. ഇപ്പോഴുള്ളത് ഒറിജിനല്‍ ചെമ്പ് പാളികള്‍ തന്നെയാണ്.

പാളി ഉള്‍പ്പെടെ രാജ്യാന്തര റാക്കറ്റുകള്‍ക്ക് കൈമാറിയോയെന്ന സംശയത്തിനാണ് ഉത്തരമാകുന്നത്. ചില പാളികള്‍ക്കുണ്ടായ മാറ്റത്തില്‍ വിഎസ്‌എസ്‍സി വിശദീകരണം നല്‍കി. മെർക്കുറിയും അനുബന്ധ രാസലായനികളും ചേർത്തതിലുള്ള ഘടനവ്യതിയാനമാണ് പാളികള്‍ക്കുണ്ടായ മാറ്റത്തില്‍ കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാളികള്‍ മാറ്റി പുതിയവ വെച്ചതെന്ന് സ്ഥിരീകരിക്കാൻ തെളിവില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു. പോറ്റി കൊണ്ടുപോയി തിരികെ എത്തിച്ച പാളികളില്‍ സ്വർണം ഗണ്യമായി കുറഞ്ഞു. കട്ടിള പഴയത് തന്നെയായിരുന്നു, പക്ഷെ സ്വർണം കവർന്നു. പാളികളില്‍ സംഭവിച്ചിരുന്നത് രാസഘടന വ്യത്യയാനം മാത്രമാണെന്നും വിഎസ്‌എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴിയില്‍ പറഞ്ഞു.

മൊഴിയുടെ വിശദാംശങ്ങള്‍ എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു. പഴയ വാതിലില്‍ നിന്നെടുത്ത സാമ്പിള്‍ പരിശോധനയും നിർണായകമാണ്. പരിശോധന താരതമ്യ ഫലം ചേർത്ത് അന്തിമ റിപ്പോർട്ട് നല്‍കുമെന്ന് വിഎസ്‌എസ്‍സി അറിയിച്ചു.