
കൊച്ചി: മൂന്നാം ബലാത്സംഗക്കേസില്‍ ജാമ്യം ലഭിച്ച പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് രാഹുല്‍ ഈശ്വർ.
വന്തിട്ടെയെന്ന് സൊല്ല്, തിരുമ്പി വന്തിട്ടെയെന്ന് സൊല്ല്.. എത്രകാലം കള്ളക്കേസില്‍ അകത്തിട്ടാലും അവൻ തിരിച്ചുവരും, സത്യം തിരിച്ചടിക്കും’ എന്നാണ് രാഹുല്‍ ഈശ്വർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
രണ്ടാഴ്ചയിലേറെയായി ജയിലില്‍ കഴിയുന്ന രാഹുലിന് പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മൂന്നാം കേസില്‍ ജാമ്യം ലഭിച്ചെങ്കിലും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജിയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കുന്നത്. ഹൈക്കോടതി വിധി രാഹുലിന് നിർണ്ണായകമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


