Spread the love

കോഴിക്കോട്: ദീപക്കിന്റെ ആത്മഹത്യ കേസിൽ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. ഷിംജിത റിമാൻഡിൽ തുടരും. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഷിംജിത നിലവില്‍ മഞ്ചേരി ജയിലിലാണ്.

video
play-sharp-fill

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായ ഷിംജിതയുടെ അഭിഭാഷകന്‍ ബസില്‍ വെച്ച്‌ ലൈംഗികാതിക്രമം ഉണ്ടായതായി ആവര്‍ത്തിച്ച്‌ വാദിച്ചു. എന്നാല്‍ ലൈംഗികാതിക്രമം ആരോപിച്ച്‌ ഷിംജിത ചിത്രീകരിച്ച വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് ദീപക് ജീവനൊടുക്കിയതെന്നതാണ് പ്രോസിക്യൂഷന്റെ നിലപാട്.

മകന്റെ മരണത്തിന് കാരണമായത് വീഡിയോ പ്രചരിപ്പിച്ചതാണെന്നും നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ദീപക്കിന്റെ അമ്മ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഷിംജിതയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തു. വീഡിയോ ചിത്രീകരിച്ചത് ഈ ഫോണില്‍ നിന്നാണെന്ന് സൈബര്‍ പൊലീസ് സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group