
കുമരകം : കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ പരിസരങ്ങൾ എസ് കെ എം പബ്ലിക് സ്കൂൾ ഹെൽത്ത് ക്ലബ് ശുചീകരിച്ചു.
കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ. പി.ഗോപി ശുചിത്വ സേവന പദ്ധതി ഇന്നലെ ഉദ്ഘാടനം ചെയ്തു. ഇന്നത്തെ തലമുറ ശുചിത്വ ബോധമുള്ളവരാകട്ടെ എന്നാ ശംസിക്കുകയും സ്കൂളിന്റെ പ്രവർത്തനങ്ങളെ അനുമോദി ക്കുകയും ചെയ്തു .
സ്കൂൾ മാനേജർ,എ. കെ ജയപ്രകാശ്, സ്കൂൾ പ്രിൻസിപ്പൽ അനീഷ് കെ. ചെറിയാൻ, കുമരകം മെഡിക്കൽ ഓഫീസർ എസ്. സീമ , വാർഡ് മെമ്പർ കെ.ജി. ബിനു , പബ്ലിക് ഹെൽത്ത് നേഴ്സ് രേഖകുമാരി, നഴ്സിംഗ് ഓഫീസർ എസ്. വിദ്യാമോൾ, ഹെൽത്ത്
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻസ്പെക്ടർ ബിബീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷെറിൻ . എന്നിവർ കുട്ടികളുടെ ഉദ്യമത്തെ അനുമോദിച്ചു. കുട്ടികൾക്കൊപ്പം ഹെൽത്ത് ക്ലബ്ബിലെ കോർഡിനേറ്റർ മാരായ വി എം.ഷൈനി , ഷൈനി ശശി എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾ ശുചീകരണപ്രവർത്തനത്തിൽ പങ്കുചേർന്നത്. സുന്ദരമാക്കി.







