‘ഗണേഷ് ഓലപ്പാമ്പ് കാണിച്ച്‌ പേടിപ്പിക്കണ്ട, ഉമ്മൻ ചാണ്ടി ആരാണെന്നും ഗണേഷ് ആരാണെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം’; വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച് മുൻ മന്ത്രി കെ.സി.ജോസഫ്

Spread the love

കോട്ടയം: ഗണേഷ് ഓലപ്പാമ്പ് കാണിച്ച്‌ പേടിപ്പിക്കണ്ട. ഉമ്മൻ ചാണ്ടി ആരാണെന്നും ഗണേഷ് ആരാണെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്ന് മുൻ മന്ത്രി കെ.സി. ജോസഫ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ മന്ത്രി ഗണേഷ് കുമാറിന്റെ ആരോപണങ്ങള്‍ ദൗർഭാഗ്യകരമെന്ന് കെ.സി. പറഞ്ഞു.

video
play-sharp-fill

വിവാദ പരാമർശങ്ങള്‍ അംഗീകരിക്കാൻ കഴിയില്ല. ഗണേഷിന്റെ കുഴപ്പംകൊണ്ടാണ് മന്ത്രി സഭയില്‍നിന്നും അദ്ദേഹത്തെ മാറ്റി നിർത്തിയതെന്നും കെ.സി. ജോസഫ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ടാണ് ഗണേഷിനോട് രാജിവെക്കാൻ യുഡിഎഫ് ആവശ്യപ്പെട്ടത്. ആരോപണങ്ങള്‍ തുടർച്ചയായി ഉണ്ടായതുകൊണ്ടാണ് മന്ത്രിസഭയില്‍ പിന്നീട് ഉള്‍പ്പെടുത്താത്തത്. അതിന് ഉമ്മൻ ചാണ്ടിയെ പഴിച്ചിട്ട് കാര്യമില്ലെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സരിത എഴുതിയ കത്തില്‍ നാല് പേജുകള്‍ കൂട്ടിച്ചേർത്തു. ഈ ഭാഗത്താണ് ഉമ്മൻ ചാണ്ടിക്കെതിരേ പരാമർശങ്ങള്‍ ഉണ്ടായത്. ആ നാല് പേജുകള്‍ കൂടിയതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ട്. ആ കേസിലെ ഒന്നാം പ്രതി സരിതയും രണ്ടാം പ്രതി ഗണേഷ് കുമാറുമാണ്.

ഉമ്മൻ ചാണ്ടി ഒരിക്കലും കുടുംബം കലക്കുന്ന ആളല്ല. അദ്ദേഹം ഒരിക്കലും അങ്ങനെ ചെയ്യില്ല. ചെയ്തു എന്ന് പറഞ്ഞാല്‍ കേരളത്തിലെ ആരും വിശ്വസിക്കില്ല. ഗണേഷൻ എന്ത് പറഞ്ഞാലും ശരി ജനം അത് വിശ്വസിക്കില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല പരാമർശം വന്നത്. ഗണേഷ് കുമാറിനെ പോലൊരാള്‍ ഒരു കാര്യം പറയുമ്പോള്‍ കുറച്ചു കൂടി ഗൗരവത്തില്‍ സംസാരിക്കേണ്ടതായിരുന്നു. സംസാരത്തിന്റെ ധ്വനി ശരിയല്ല.

ഞാനെന്തൊക്കെയോ വിളിച്ചു പറയുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. ഉമ്മൻ ചാണ്ടിയുടെ പൊതു ജീവിതം കേരളത്തിലെ ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്ന പുസ്തകമാണ്. മടിയില്‍ പൊതിയുള്ളവൻ വഴിയില്‍ പേടിച്ചാല്‍ മതി.

ഗണേഷൻ രാജിവെക്കണമെന്നത് ഉമ്മൻ ചാണ്ടിയുടെ മാത്രം തീരുമാനമല്ല. കേസ് ഉണ്ടായപ്പോള്‍ യുഡിഎഫ് ചർച്ച ചെയ്തു. യുഡിഎഫ് നിർദേശമായിരുന്നു മന്ത്രി ഗണേഷൻ രാജിവെക്കുക എന്ന്. മുഖ്യമന്ത്രി അത് ആവശ്യപ്പെടുകയായിരുന്നുവെന്ന് മാത്രം. പുറത്താക്കിയിട്ടില്ല. പിന്നീട് എടുക്കാമെന്ന് പറഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല. ഉമ്മൻ ചാണ്ടി തെറ്റുകാരനല്ലെന്നു കെ.സി. ജോസഫ് പറഞ്ഞു.