
കൊച്ചി: എന്‍ഡിഎയുടെ ഭാഗമാതോടെ ട്വന്‍റി 20യില്‍ പിളർപ്പ്.
ഒരു വിഭാഗം പാർട്ടി വിടാനൊരുങ്ങുന്നു. ഇതോടെ രണ്ട് പഞ്ചായത്തുകളുടെ ഭരണം അനിശ്ചിതത്വത്തിലാകും.
സാബു എം ജേക്കബിൻ്റേത് മതിയായ കൂടിയാലോചനയില്ലാതെയുള്ള തീരുമാനമെന്നാരോപിച്ചാണ് ഒരു വിഭാഗം നേതാക്കള്‍ പാർട്ടി വിടുന്നത്. കൂടുതല്‍ പേർ രാജി സന്നദ്ധതയറിയിച്ച് രംഗത്തെത്തിയെന്നാണ് വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ പൂതൃക്ക, വടവുകോട് – പുത്തൻകുരിശ് പഞ്ചായത്തുകളില്‍ ഭരണം അനിശ്ചിതത്വത്തിലാകും. പൂതൃക്കയില്‍ കോണ്‍ഗ്രസിനും ട്വൻ്റി ട്വൻ്റിക്കും ഏഴ് വീതം സീറ്റുകളും എല്‍ഡിഎഫിന് രണ്ട് സീറ്റുകളുമാണുള്ളത്. വടവുകോട് പുത്തൻകുരിശ് പഞ്ചായത്തില്‍ ഏഴ് സീറ്റുള്ള കോണ്‍ഗ്രസ് രണ്ട് സീറ്റുള്ള ട്വൻ്റി-20 യുടെ പിന്തുണയിലാണ് അധികാരത്തിലെത്തിയത്.
രണ്ടിടങ്ങളിലും മുന്നണികളുടെ നിലപാടുകള്‍ നിർണായകമാകും.
ഐക്കരനാട് പഞ്ചായത്തില്‍ ആകെയുള്ള 16 സീറ്റിലും വിജയിച്ചാണ് ട്വന്റി20 ഭരണത്തിലെത്തിയത്.കിഴക്കമ്പലത്ത് 14 സീറ്റു നേടി ഭരണത്തില്‍ തുടരുന്ന ട്വന്റി 20 ക്ക് പ്രതിസന്ധിയില്ല.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലാ പഞ്ചായത്തിലെ രണ്ട് സീറ്റും വടവുകോട് ബ്ലോക് പഞ്ചായത്തിലെ ഭരണവും ട്വന്‍റി 20 ക്ക് നഷ്ടമായിരുന്നു.







