കിഫ്ബിയില്‍ എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റ്; 37,500 രൂപ ശമ്പളത്തില്‍ നാട്ടില്‍ സര്‍ക്കാര്‍ ജോലി; ഉടൻ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: കിഫ്ബി കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) യില്‍ ജോലി നേടാന്‍ അവസരം. എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വന്നിട്ടുള്ളത്.

video
play-sharp-fill

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഫെബ്രുവരി 04ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിഫ്ബിയില്‍ ജൂനിയര്‍ എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റ് (എംഇപി മെക്കാനിക്കല്‍) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.

പ്രായപരിധി

35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത

അംഗീകൃത സ്ഥാപനത്തില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ നേടിയിട്ടുള്ള ബിടെക് യോഗ്യത വേണം.

HVAC& ഫയര്‍ ഫൈറ്റിങ്ങില്‍ മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

ശമ്ബളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 37,500 രൂപ ശമ്ബളമായി ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം. സിഎംഡി സൈറ്റില്‍ നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് കിഫ്ബി ജൂനിയര്‍ എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. നോട്ടിഫിക്കേഷന്‍ വായിച്ച്‌ മനസിലാക്കിയതിന് ശേഷം ലഭ്യമായ ലിങ്ക് മുഖേന അപേക്ഷ പൂര്‍ത്തിയാക്കുക.