കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം മേഖലാ വാർഷികം ജനുവരി 25 ന് ; സാമൂഹ്യ പ്രവർത്തക അഡ്വ. മനിത മൈത്രി ഉദ്ഘാടനം ചെയ്യും

Spread the love

കോട്ടയം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം മേഖലാ വാർഷികം ജനുവരി 25 ഞായറാഴ്ച രാവിലെ 9.30 മുതൽ കോട്ടയം പരിഷത്ത് ഭവനിൽ വച്ച് സംഘടിപ്പിക്കുന്നു.

video
play-sharp-fill

പ്രമുഖ സാമൂഹ്യ പ്രവർത്തക അഡ്വ. മനിത മൈത്രി വാർഷികം ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡൻ്റ് ഡോ. ജിഷ മേരി മാത്യു അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സംസ്ഥാന നിർവാഹ സമിതി അംഗം ജോജി കൂട്ടുമ്മേൽ സംഘടനാ രേഖ അവതരിപ്പിക്കും.

മേഖലാ സെക്രട്ടറി എസ് ഡി പ്രേംജി റിപ്പോർട്ടും ട്രഷറർ പി.എം അനിൽ കണക്കും അവതരിപ്പിക്കുന്ന യോഗത്തിൽ നിർവ്വാഹക സമിതി അംഗം ജിസ് ജോസഫ് ,ജില്ലാ ട്രഷറാർ ആർ രാജേഷ് ,പി.റ്റി അനീഷ്, റ്റി .ജി ബിനു എന്നിവർ സംസാരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും .