
ഉത്തർപ്രദേശ്: കമിതാക്കളായ മുസ്ലിം യുവാവിനെയും ഹിന്ദു യുവതിയെയും ബന്ധുക്കൾ കെട്ടിയിട്ടു വെട്ടിക്കൊന്നു.
അർമാൻ(27), കാജല്‍ (22) എന്നിവരാണ് മരിച്ചത്. ഇരുവരും പരിചയത്തിലാകുകയും പ്രണയത്തിലാവുകയും ചെയ്തു. എന്നാൽ ഇതേക്കുറിച്ച് അറിഞ്ഞ കാജലിന്റെ സഹോദരന്മാർ ബന്ധം അവസാനിപ്പിക്കണമെന്ന് കാജലിനോട് ആവശ്യപ്പെട്ടു.
മൂന്നു ദിവസങ്ങള്‍ക്ക് മുൻപ് അർമാനെയും കാജലിനെയും കാണാതായെന്നു കാട്ടി അർമാന്റെ പിതാവ് ഹനീഫ് പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനിടെ ഇരുവരെയും തങ്ങള്‍ കൊലപ്പെടുത്തിയെന്നു കാജലിന്റെ സഹോദരന്മാർ പോലീസിനു മൊഴി നല്‍കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരെയും കെട്ടിയിട്ട് വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് ഇവർ പോലീസിനോടു സമ്മതിച്ചു. മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലം ഇവർ പോലീസിനു കാണിച്ചുകൊടുക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ മൂന്നു സഹോദരങ്ങള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി.







