
ചെന്നൈ: ചെന്നൈയിലെ ഹോസ്റ്റലിൽ മലയാളി വിദ്യാർത്ഥിനി ഡെങ്കിപ്പനി ബാധിച്ചു മരിച്ചു. നാലുപേർ ആശുപത്രിയിൽ. അതേ ഹോസ്റ്റലില്‍ താമസിക്കുന്ന ഏഴ് വിദ്യാര്‍ഥികള്‍ക്കും ഡെങ്കിപ്പനി ഉള്ളതായി സ്ഥിരീകരിച്ചു.
തമിഴ്നാട്ടിലെ ചെന്നൈയ്ക്ക് സമീപമുള്ള താംബരത്തുള്ള കോളജ് ഹോസ്റ്റലില്‍ താമസിച്ചിരുന്ന പാലക്കാട് സ്വദേശിനി ശരണ്യയാണ് മരിച്ചത്. അടുത്തിടെ ഹോസ്റ്റലില്‍ വച്ച് ശരണ്യയ്ക്ക് പനി വന്നിരുന്നു. എന്നാല്‍ മരുന്ന് കഴിച്ചിട്ടും പനി കുറഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇന്നലെ (ജനുവരി 21) പനി മൂര്‍ഛിച്ചപ്പോള്‍ ഹോസ്റ്റല്‍ അധികൃതര്‍ ശരണ്യയെ അടുത്തുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ രക്ത പരിശോധനയിലാണ് ശരണ്യയ്ക്ക് ഡെങ്കിപ്പനി ഉള്ളതായി സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കയാണ് മരിച്ചത്.
ശരണ്യയുടെ മരണം ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ഥികളില്‍ ഭീതി സൃഷ്ടിച്ചു. ഇതേത്തുടര്‍ന്ന് ഹോസ്റ്റലിലെ എല്ലാ വിദ്യാര്‍ഥികളുടെയും രക്തപരിശോധന നടത്തി. തുടര്‍ന്ന് ഏഴ് വിദ്യാര്‍ഥികള്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു. ഉടന്‍തന്നെ ഇതില്‍ നാല് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് മൂന്ന് വിദ്യാര്‍ഥികളെ ചികില്‍സയ്ക്കായി അവരുടെ നാട്ടിലേയ്ക്ക് അയച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


