റായ്പൂരിൽ ഇരുമ്പ് ഫാക്ടറിയിൽ വൻ സ്ഫോടനം; ആറുപേർ മരിച്ചു; അഞ്ചുപേരുടെ നില ഗുരുതരം; മരണസംഖ്യ ഉയരാൻ സാധ്യത

Spread the love

റായ്പൂർ: ഇരുമ്പ് ഫാക്ടറിയിൽ വൻ സ്ഫോടനം. ആറുപേർ മരിച്ചു അഞ്ച്പേർക്ക് പരിക്കേറ്റു.

video
play-sharp-fill

ഭട്ടാപര റൂറല്‍ മേഖലയിലെ ബകുലാഹി ഗ്രാമത്തിലുള്ള ‘റിയല്‍ ഇസ്പാത് ആൻഡ് പവർ ലിമിറ്റഡിലാണ് സ്ഫോടനം നടന്നത്. യൂണിറ്റിലെ ഡസ്റ്റ് സെറ്റ്‌ലിംഗ് ചേമ്പറിലാണ് സ്ഫോടനം. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.

തൊഴിലാളികളുടെ മേല്‍ ചൂടുള്ള പൊടിപടലങ്ങള്‍ വീണ് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. ആറ് തൊഴിലാളികള്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരമറിഞ്ഞ ഉടൻ പൊലീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങളാരംഭിച്ചു. പരിക്കേറ്റവരെ ബിലാസ്പൂരിലെ ഛത്തീസ്ഗഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍ പ്രവേശിപ്പിച്ചതായി കളക്ടർ അറിയിച്ചു.