
ശ്രീനഗർ: ജമ്മു കാശ്മീരിലെ ദോഡ ജില്ലയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് സൈനികർക്ക് വീരമൃത്യൂ. അപകടത്തില്‍ ഒമ്പത് സൈനികർക്ക് സാരമായി പരിക്കേറ്റു.
ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സംഭവത്തില്‍ ഇന്ത്യൻ സൈന്യത്തിന്റെ ഔദ്യോഗിക വിശദീകരണം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. പരിക്കേറ്റ സൈനികരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. റോഡിലെ മോശം കാലാവസ്ഥയോ നിയന്ത്രണം വിട്ടതോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.



