
കാസർകോട്: ചെങ്കളയിൽ കിണർ വൃത്തിയാക്കുന്നതിനിടെ കയർ പൊട്ടി 80 അടി താഴ്ചയിലേക്ക് വീണ മധ്യവയസ്കനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന. ഇന്ന് രാവിലെ ഒമ്പത് മണിയോടെ അപകടം ഉണ്ടായത്.
ചെങ്കളയിലെ സുലൈമാന്റെ വീട്ടുമുറ്റത്തെ കിണർ വൃത്തിയാക്കുകയായിരുന്ന അബ്ദുള്‍ റഹ്മാൻ (52) ആണ് കയറുപൊട്ടി വീണത്.
അബ്ദുള്‍ റഹ്മാൻ കിണറ്റില്‍ വീണ ഉടൻതന്നെ പുറത്തുണ്ടായിരുന്ന മൂന്നുപേർ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഗോകുല്‍ കൃഷ്ണനെ റിങ് നെറ്റിന്റെ സഹായത്തോടെ 80 അടി താഴ്ചയുള്ള കിണറ്റിലിറക്കി അബ്ദുള്‍ റഹ്മാനെ കരയ്ക്കെത്തിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രക്ഷപ്പെടുത്തിയ ഉടൻ സേനയുടെ ആംബുലൻസില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം അബ്ദുള്‍ റഹ്മാനെ കാസർകോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന് ഗുരുതരമായ പരിക്കുകളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.







