
പൂച്ചാക്കൽ: വീടിന് സമീപത്തെ ചിതലിനെ നശിപ്പിക്കാനായി തീ ഇട്ടത് ആളിപ്പടർന്ന് ഏഴു വയസ്സുകാരനു ഗുരുതര പൊള്ളലേറ്റു. ഞായറാഴ്ചയായിരുന്നു സംഭവം.
തിന്നർ ഒഴിച്ചാണ് തീ കത്തിച്ചത്. തീ തിന്നർ പാട്ടയിലേക്കു പടർന്നപ്പോൾ സമീപത്തുണ്ടായിരുന്ന കുട്ടിക്കും പൊള്ളലേറ്റെന്നാണു വിവരം.
പള്ളിപ്പുറം പുത്തൻനിവർത്തിൽ അരുണിന്റെ മകൻ റയാനാണു 85 ശതമനാത്തോളം പൊള്ളലേറ്റത്. അരുണിനും പൊള്ളലേറ്റു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

റയാനെ ആദ്യം ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.







