ആ ക്രൂരൻ ഒടുവിൽ പിടിയിൽ: നടുറോഡിൽ ഭാര്യയെയും ഭർത്താവിനെയും അടിച്ചു വീഴ്ത്തിയ ഓട്ടോഡ്രൈവർ പിടിയിൽ; പിടിയിലായത് തോട്ടം തൊഴിലാളിയായി ഒളിവിൽ കഴിയുമ്പോൾ
സ്വന്തം ലേഖകൻ
വയനാട്: നടുറോഡിൽ യുവാവിനെയും യുവതിയെയും അടിച്ചു
വീഴ്ത്തിയ ക്രൂരനായ ഓട്ടോഡ്രൈവറെ ഒടുവിൽ പൊലീസ് പിടികൂടി. പ്രതിയും ഓട്ടോഡ്രൈവറുമായ സജീവാനന്ദനെ(47)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നടു റോഡിൽ ആളുകൾ നോക്കി നിൽക്കെ സജീവാനന്ദൻ യുവതിയെയും ഭർത്താവിനെയും ക്രൂരമായി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്നാണ് പൊലീസ് കേസ് എടുക്കുകയും, സജീവാനന്ദനായി അന്വേഷണം ആരംഭിക്കുകയും ചെയ്തത്.
സജീവാനന്ദനെതിരെ ബലാത്സംഗ ശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. അക്രമം നടന്ന് 14 ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്. കർണാടകയിലെ തോട്ടത്തിൽ തോട്ടം തൊഴിലാളി എന്ന പേരിൽ ഒളിവിൽ കഴിയുമ്പോൾ, ഈ ഒളിത്താവളത്തിൽ നിന്നാണ് സജീവാനന്ദനെ പൊലീസ് പിടികൂടിയത്.
ജൂലൈ 21ന് രാത്രി വൈകിയാണ് ഊട്ടി സ്വദേശിയായ യുവാവും കോയമ്പത്തൂർ സ്വദേശിയായ യുവതിയും അമ്പലവയലിൽ എത്തിയത്. ഇവർ ലോഡ്ജിൽ താമസിക്കുമ്പോൾ സജീവാനന്ദൻ ഇവരുടെ മുറിയിലേക്ക് അതിക്രമിച്ച് കയറി ഇരുവരെയും ആക്രമിക്കുകയും, നടുറോഡിൽ വച്ച് വീണ്ടും രണ്ടു പേരെയും മർദിക്കുകയുമായിരുന്നു. തുടർന്ന് ഇരുവരോടും ഇയാൾ അപമര്യാദയായി പെരുമാറി. എതിർത്തതോടെ ബഹളമായി.
ലോഡ്ജ് ജീവനക്കാരോട് സജീവാനന്ദൻ രണ്ടു പേരെയും ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ടു. പ്രശ്നമായപ്പോൾ ഇരുവരെയും ലോഡ്ജ് ജീവനക്കാർ പുറത്താക്കി. തുടർന്ന്, പിന്തുടർന്ന് എത്തിയ സജീവാനന്ദൻ അമ്പലവയൽ ടൗണിൽ വച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഇവരെ സജീവാനന്ദൻ മർദിക്കുന്നതിന്റെ വീഡിയോ പുറത്ത് വിടുകയായിരുന്നു. തുടർന്ന് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. മർദനത്തിൻറെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
സജീവാനന്ദനെ ചൊവ്വാഴ്ച അമ്പലവയലിൽ കൊണ്ടുവന്ന് തെളിവെടുക്കും.സംഭവത്തിലെ രണ്ടാംപ്രതിയും റിസോർട്ട് ഉടമയുമായ വിജയകുമാർ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു

Third Eye News Live
0