
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ പിണറായി വിജയന്‍ നയിക്കുമെന്ന് വ്യക്തമക്കി സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം എ ബേബി.
സിപിഎമ്മിന് കേരളത്തിൽ മൃദുഹിന്ദുത്വമെന്ന് ആരോപിക്കുന്നത് ആസൂത്രിതമാണെന്നും ഇത്തരം ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ദൃഢഹിന്ദുത്വമാണെന്നും എംഎ ബേബി പറഞ്ഞു. മുസ്ലിം- ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് എതിരായ അക്രമണങ്ങൾ രാജ്യത്ത് വർധിക്കുകയാണ്.
ഹിന്ദുത്വ വർഗീയ സംഘങ്ങളാണ് ഇതിനുപിന്നിലുള്ളത്. ബിജെപി സര്‍ക്കാരുകളുടെ നിഷ്ക്രിയത്വമാണ് ഇതിന് കാരണമെന്നും എംഎ ബേബി ആരോപിച്ചു. ബംഗാളിൽ കോൺഗ്രസുമായുള്ള സഹകരണം ചർച്ച ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അവിടുത്തെ സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കും. കേരളത്തിൽ ബിജെപിയെ ശക്തിപ്പെടുത്താൻ കോൺഗ്രസ് ശ്രമിക്കുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ തോല്പിക്കാൻ കോൺഗ്രസ്, ലീഗ്, ബിജെപി ഒന്നിച്ചു നിന്നു. അതുകൊണ്ടാണ് ബിജെപി പലയിടത്തും വിജയിച്ചത്. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ വിളിച്ചു പറയാൻ ഒരു ഉളുപ്പും ഇല്ലാത്ത നേതാക്കളാണ് കേരളത്തിലെ കോൺഗ്രസിലുള്ളത്.
മൃദു ഹിന്ദുത്വ സമീപനമാണ് കേരളത്തിലെ ഇടതു സർക്കാരിനുള്ളത് എന്ന തോന്നൽ വരുത്താൻ ശ്രമങ്ങൾ നടക്കുന്നു. കേരളത്തിലെ ഇടതുപക്ഷത്തിന് മൃദുഹിന്ദുത്വം എന്ന് ആരോപിക്കുന്നവർക്ക് ദൃഡഹിന്ദുത്വമാണുള്ളത്. പത്തുവർഷം കേരളത്തിൽ വർഗീയ സംഘർഷം നടന്നിട്ടില്ലെന്നതിന്‍റെ ക്രെഡിറ്റ് ഇടതുപക്ഷത്തിന് മാത്രമാണ്. നവോത്ഥാന നായകന്മാരുടെ അടക്കം പ്രവർത്തനങ്ങളുടെ ഫലമാണിത്.
അതിദാരിദ്ര്യ നിർമ്മാജനം സാധ്യമാക്കിയതിൽ സർക്കാരിനെ കേന്ദ്ര കമ്മിറ്റി അഭിനന്ദിച്ചു . കേന്ദ്രസർക്കാർ നിർദ്ദേശിച്ച രീതിയിൽ ലേബർ കോഡുകൾ വിജ്ഞാപനം ചെയ്യില്ലെന്ന സർക്കാരിന്‍റെ പ്രഖ്യാപനത്തെയും കേന്ദ്ര കമ്മറ്റി അഭിനന്ദിച്ചു.
മൂന്നാം വട്ടവും എൽഡിഎഫ് സർക്കാർ തന്നെ അധികാരത്തിൽ എത്തുമെന്ന ആത്മവിശ്വാസവും കേന്ദ്ര കമ്മിറ്റി പ്രകടിപ്പിച്ചു. വരുന്ന തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഡിഎംകെയുടെയും സഖ്യകക്ഷികളുടെയും ഒപ്പം പാർട്ടി മത്സരിക്കും.
വരാൻ പോകുന്ന നിയസഭാ തിരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങൾ കമ്മറ്റി വിലയിരുത്തി. കേരളത്തിൽ വിജയത്തിനായി സർക്കാരിന്‍റെ നേട്ടത്തിലൂന്നിയ പ്രചാരണത്തിലൂടെ പാർട്ടി പ്രവർത്തിക്കും. കേന്ദ്ര സർക്കാർ കേരളത്തിനുമേൽ അടിച്ചേല്പിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെ തുറന്ന് കാട്ടും.



