
ചെന്നൈ: സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന നടൻ ധനുഷിന്റെ 54-ാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. ‘കര’ എന്നാണ് ചിത്രത്തിന്റെ പേര്.
വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. തീവ്രമായ നോട്ടത്തോടെയുള്ള ധനുഷിനെയാണ് പോസ്റ്ററില്‍ കാണാനാകുന്നത്.
നടി മമിത ബൈജു ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൊങ്കല്‍ സമ്മാനമായാണ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കത്തിയെരിയുന്ന വീടുകളുടെ പശ്ചാത്തലത്തിലും പാടത്തിന് നടുവിലും ധനുഷിനെ അവതരിപ്പിക്കുന്ന പോസ്റ്റർ ശ്രദ്ധേയമാണ്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായികയായി എത്തുന്നത് എന്നാണ് വിവരം, എന്നാല്‍ ഈ വാർത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ജി വി പ്രകാശ് കുമാറാണ് ‘കര’യുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. തേനി ഈശ്വർ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ ഉടൻ ആരംഭിക്കുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.



