ആഭ്യന്തര വിമാന സര്‍വീസ് വഴിയുള്ള കേരളത്തിലെ ആദ്യത്തെ അവയവദാനം; കണ്ണൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച വിദ്യാര്‍ത്ഥിനിയുടെ അവയവം തലസ്ഥാനത്ത് എത്തിക്കും

Spread the love

തിരുവനന്തപുരം: കണ്ണൂർ പയ്യാവൂരില്‍ സ്കൂള്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച അയോന മോണ്‍സണിന്റെ (17) അവയവങ്ങള്‍ മറ്റൊരാള്‍ക്ക് പുതുജീവൻ നല്‍കാനായി തിരുവനന്തപുരത്തേക്ക് എത്തിക്കുന്നു.

video
play-sharp-fill

ആഭ്യന്തര വിമാന സർവീസ് ഉപയോഗിച്ചുള്ള കേരളത്തിലെ ആദ്യത്തെ അവയവദാനമെന്ന പ്രത്യേകതയും ഇതിനുണ്ട്.

അയോനയുടെ വൃക്കയാണ് വിദഗ്ധ ശസ്ത്രക്രിയയിലൂടെ മാറ്റിവയ്ക്കാനായി തിരുവനന്തപുരത്തേക്ക് എത്തിക്കുന്നത്. രാവിലെ 10.55-ഓടെ വൃക്കയുമായി വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമാനത്താവളത്തില്‍നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വൃക്ക എത്തിക്കാൻ പോലീസ് പ്രത്യേക ‘ഗ്രീൻ കോറിഡോർ’ ഒരുക്കിയിട്ടുണ്ട്. തടസ്സങ്ങളില്ലാതെ അതിവേഗം ആശുപത്രിയില്‍ എത്തിക്കാനാണ് ഈ സംവിധാനം.