ആ​ർ.​വി. തോ​മ​സ് പു​ര​സ്കാ​രം മു​ൻ​മ​ന്ത്രി തി​രു​വ​ഞ്ചൂർ രാ​ധാ​കൃ​ഷ്ണ​ന്; ആ​ര്‍.​വി. തോ​മ​സി​ന്‍റെ 71 -ാം ച​ര​മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് 23ന് പാ​ലാ​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ പു​ര​സ്‌​കാ​രം സ​മ​ര്‍​പ്പി​ക്കും

Spread the love

പാ​ലാ: സം​ശു​ദ്ധ പൊ​തു​പ്ര​വ​ർ​ത്ത​ക​നു​ള്ള ഈ ​വ​ർ​ഷ​ത്തെ ആ​ർ.​വി. തോ​മ​സ് പു​ര​സ്കാ​രം മു​ൻ​മ​ന്ത്രി തി​രു​വ​ഞ്ചൂർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യ്ക്ക് ന​ല്കു​മെ​ന്ന് ആ​ർ.​വി. തോ​മ​സ് സ്മാ​ര​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ഡോ. ​സി​റി​യ​ക് തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​സാ​ബു ഡി. ​മാ​ത‍്യു എ​ന്നി​വ​ർ അ​റി​യി​ച്ചു.

video
play-sharp-fill

സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യും നി​യ​മ​സ​ഭാ സ്പീ​ക്ക​റും ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​നാ നി​ര്‍​മാ​ണ​സ​മി​തി അം​ഗ​വു​മാ​യി​രു​ന്ന ആ​ര്‍.​വി. തോ​മ​സി​ന്‍റെ 71 -ാം ച​ര​മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് 23നു ​പാ​ലാ​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ പു​ര​സ്‌​കാ​രം സ​മ​ര്‍​പ്പി​ക്കും.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ആ​ർ.​വി. തോ​മ​സ് സ്മാ​ര​ക പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​ൻ മ​ന്ത്രി പി.​ജെ. ജോ​സ​ഫ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group