സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കാനെത്തിയ അമ്മാവനെ അമ്മിക്കല്ല് കൊണ്ട് തലക്കടിച്ചു; യുവാവ് പിടിയില്‍

Spread the love

കോഴിക്കോട്: അമ്മാവനെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കോഴിക്കോട് വടകര പുതുപ്പണം സ്വദേശി പുതിയൊട്ടില്‍ പ്രവീണ്‍ ആണ് പിടിയിലായത്.

video
play-sharp-fill

പ്രവീണും സഹോദരനും തമ്മില്‍ വീട്ടില്‍ വച്ച്‌ വാക്കേറ്റമുണ്ടാവുകയായിരുന്നു. പ്രശ്നം പരിഹരിക്കാൻ എത്തിയതായിരുന്നു അമ്മാവൻ. ഇതിനിടെ അമ്മിക്കല്ല് എടുത്താണ് പ്രവീണ്‍ അമ്മാവന്റെ തലക്കടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമ്മാവനെ വടകര ഗവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ചികിത്സയില്‍ തുടരുകയാണ്.