
ആലുവ : പറവൂർ കവലയില്‍ അന്തർ സംസ്ഥാന ബസില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ. മൂവാറ്റുപുഴ മാർക്കറ്റ് ഭാഗത്ത് മഠത്തില്‍ വീട്ടില്‍ ബിലാല്‍ (21) ആണ് 69 ഗ്രാം രാസ ലഹരിയുമായി പിടിയിലായത്.
ജാക്കറ്റിനകത്ത് പ്രത്യേക അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്. റൂറല്‍ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ആലുവ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി എം ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
യുവാക്കള്‍ക്കിടയിലായിരുന്നു ബിലാല്‍ വില്‍പ്പന നടത്തി വന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. നർക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി ജെ.ഉമേഷ് കുമാർ, ആലുവ ഡി.വൈ.എസ്.പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ ജി.പി മനു രാജ്, സബ് ഇൻസ്പെക്ടർ കെ.നന്ദകുമാർ തുടങ്ങിയവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


