2026ലെ ഐഎസ്‌ആര്‍ഒയുടെ ആദ്യ ദൗത്യം വിക്ഷേപിച്ചു; ശ്രീഹരികോട്ടയിൽ നിന്ന് വിക്ഷേപിച്ചത് ‘അന്വേഷ ‘അടക്കം 16 ഉപഗ്രഹങ്ങള്‍ 

Spread the love

ശ്രീഹരിക്കോട്ട: എസ്‌ആഒയുടെ 2026ലെ ആദ്യ ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്സ് സെന്ററിൽ നടന്നു. സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് രാവിലെ 10.18-നായിരുന്നു പിഎസ്എല്‍വി-സി62 / ഇഒഎസ്-എന്‍1 (PSLV-C62 / EOS-N1 Mission) കുതിച്ചുയർന്നത്.

video
play-sharp-fill

ഡിഫൻസ് റിസർച്ച്‌ ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) വികസിപ്പിച്ച പ്രതിരോധ ഉപഗഹ്രമായ അന്വേഷ അടക്കം 16 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.

കഴിഞ്ഞ വർഷമുണ്ടായ അപ്രതീക്ഷിതമായ തിരിച്ചടിക്ക് ശേഷം ഇതാദ്യമായാണ് പിഎസ്‌എല്‍വി വിക്ഷേപണത്തിനൊരുങ്ങിയത്. മെയ് മാസത്തിൽ നടന്ന വിക്ഷേപണത്തിനിടെ റോക്കറ്റിൻ്റെ മൂന്നാം ഘട്ടത്തിലെ അപാകത കാരണമായിരുന്നു ദൗത്യം പരാജയപ്പെട്ടത്. ഈ വിക്ഷേപണം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുക മാത്രമല്ല, ഇന്ത്യയുടെ ഏറ്റവും വിശ്വസനീയ വിക്ഷേപണ വാഹനത്തിൻ്റെ വിശ്വാസം തിരികെ കൊണ്ടുവരാനും ആഗോള തലത്തിൽ ഐഎസ്ആർഒയുടെ പ്രശസ്തി ശക്തിപ്പെടുത്താൻ കൂടി ലക്ഷ്യമിട്ടാണ് ഇന്നത്തെ ദൗത്യം നടപ്പിലാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group