ഭർത്താവുമായി പിണങ്ങി വീട്ടിൽ നിന്നിറങ്ങിയ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; മൂന്നുപേർ പിടിയിൽ

Spread the love

ബെംഗളൂരു: കർണാടകയിലെ ഹൂബ്ലിയിൽ 35 വയസ്സുള്ള യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച മൂന്ന് പേർ പൊലീസിന്റെ പിടിയിലായി.

video
play-sharp-fill

2026 ജനുവരി 9 നാണ് യുവതി പീഡനത്തിനു ഇരയായത്. രാത്രി 12 മണിയോടു അടുപ്പിച്ച് യുവതിയെ ഹൂബ്ലിയിലെ അംബേദ്കർ ഗ്രൗണ്ടിൽനിന്നു ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയാണ് രണ്ടു പേർ പീഡനത്തിനു ഇരയാക്കിയത്.

ഭർത്താവുമായി പിണങ്ങി വീട്ടിൽനിന്നും ഇറങ്ങിയ യുവതി കഴിഞ്ഞ ഒന്നരമാസമായി നഗരത്തിൽ അലയുകയായിരുന്നു. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു താമസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർബന്ധിച്ചു മദ്യം കഴിപ്പിച്ച് യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. തുടർന്ന് പ്രതികൾ യുവതിയെ ഓട്ടോയിൽ കയറ്റിയ സ്ഥലത്ത് എത്തിച്ചു ഉപേക്ഷിച്ചു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് പൊലീസ് സംഭവത്തെ കുറിച്ച് അറിയുന്നത്.

അന്വേഷണത്തിൽ പീഡനത്തിനു ഇരയായ യുവതിയെ കണ്ടെത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ശിവാനന്ദ്, ഗണേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനു പ്രദീപ് എന്നയാളും പിടിയിലായി.