
കാസർഗോഡ് ജില്ലയിലെ കന്നഡ വംശജർക്കുമേല്‍ മലയാളം അടിച്ചേല്‍പ്പിക്കുന്നുവെന്ന ആരോപണവുമായി രാഷ്ട്രപതിയെ സമീപിക്കാനൊരുങ്ങി കർണാടക മന്ത്രി. കേരളം അവതരിപ്പിച്ച ഭാഷ ബില്‍ നിയമമായാല്‍ അതിർത്തിഗ്രാമങ്ങളിലെ കന്നഡിഗർക്കു ബുദ്ധിമുട്ടാകുമെന്നും പ്രശ്നത്തില്‍ പരിഹാരം തേടി പ്രതിനിധിസംഘം ഉടൻ രാഷ്ട്രപതിയെ കാണുമെന്നും കർണാടക സാംസ്കാരിക മന്ത്രി ശിവരാജ് തെങ്കദാഗി പറഞ്ഞു.
ഭാഷാ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് ഭരണഘടനാ നിർദേശങ്ങളുടെ ലംഘനമാണു ബില്‍ എന്ന് മന്ത്രി പറഞ്ഞു. കാസർഗോഡ് അതിർത്തിയില്‍ ഏകദേശം 7.5 ലക്ഷത്തോളം കന്നഡിഗരാണുള്ളത്. മേഖലയില്‍ 210 കന്നഡ സ്കൂളുകളും പ്രവർത്തിക്കുന്നുണ്ട്. ഭാഷാ ബില്‍ നടപ്പാക്കുന്നതോടെ പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ കന്നഡികർ നേരിടേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തേ കർണാടക ബോർഡർ ഏരിയ ഡെവലപ്മെന്റ് അഥോറിറ്റി പ്രതിനിധികള്‍ കേരള ഗവർണർ ആർ.വി. അർലേക്കറിനെ സന്ദർശിച്ച് പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഭാഷാ ബില്ലിന് അനുമതി നല്‍കരുതെന്ന ആവശ്യവും പ്രതിനിധികള്‍ ഉന്നയിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group








