മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ശ്രീറാം വെങ്കിടരാമനെ രക്ഷപെടുത്താൻ കിണഞ്ഞ് പരിശ്രമിച്ച് പൊലീസ്; രക്ത സാമ്പിൾ പരിശോധിച്ചത് ഒൻപത് മണിക്കൂറിന് ശേഷം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമൻ എ എ എസി നെ രക്ഷിക്കാൻ കിണഞ്ഞ് പരിശ്രമിച്ച് പൊലീസ്. മദ്യലഹരിയിൽ കാറോടിച്ച ശ്രീരാം വെങ്കിട്ടരാമന് പൊലീസ് വൈദ്യ പരിശോധന നടത്തിയത് ഒൻപത് മണിക്കൂറിന് ശേഷം. എന്നാൽ , ശ്രീറാമിനൊപ്പമുണ്ടായിരുന്ന യുവതിയുടെ വൈദ്യ പരിശോധന നടത്താതിരുന്ന പൊലീസ് രാത്രി തന്നെ ഇവരെ പോകാൻ അനുവദിക്കുകയും ചെയ്തു. ഒടുവിൽ മാധ്യമ പ്രവർത്തകരുെ പ്രതിഷേധത്തിനൊടുവിൽ ശ്രീറാമിനും സുഹൃത്ത് വഫ ഫിറോസിനുമെതിരെ പൊലീസ് കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തു.
കാറിവുണ്ടായിരുന്നവര് മദ്യപിച്ചിരുന്നതായി പ്രഥമദൃഷ്ട്യാ മനസിലായിട്ടും ഇരുവരുടേയും രക്തപരിശോധന നടത്താന്‍ പോലീസ് തയാറാകാതിരുന്നതാണ് സംശയങ്ങള്‍ക്ക് ഇടവരുത്തുന്നത്. കാര്‍ ഓടിച്ചിരുന്നത് താന്‍ ആയിരുന്നെന്ന് വഫ പറഞ്ഞതായാണ് പോലീസ് ആദ്യം അറിയിച്ചത്. എന്നാല്‍ അപകടസ്ഥലത്തുനിന്നും ഇവരെ ഉടനെ തന്നെ പോലീസ് പറഞ്ഞയച്ചു. വഫയുടെ പേരിലുള്ള കാറായിട്ടുപോലും പോലീസ് മറ്റു നടപടികളൊന്നും സ്വീകരിച്ചുമില്ല. ശ്രീറാം കാല് നിലത്തുറയ്ക്കാത്ത തരത്തില്‍ മദ്യപിച്ചിരുന്നതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. എന്നാല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കെത്തിച്ച ശ്രീറാമിന്റെ രക്തപരിശോധന നടത്തിയില്ല. ദേഹപരിശോധനയ്ക്കു മാത്രമാണ് പോലീസ് ആവശ്യപ്പെട്ടതെന്നാണ് ഡ്യൂട്ടി ഡോക്ടര്‍ പറയുന്നത്.
കൈയ്ക്കു പരിക്കുണ്ടായിരുന്ന ശ്രീറാമിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തെങ്കിലും സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ശ്രീറാമിന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് സ്വകാര്യ ആശുപത്രിയിലേക്കുപോയത്. അപകടത്തില്‍ ഒരാള്‍ മരിച്ച സംഭവമായിരുന്നിട്ടുപോലും തുടക്കത്തില്‍ കേസ് എടുക്കാന്‍ പോലീസ് തയാറായില്ല. കേസേടുത്ത് ക്രൈം നമ്ബര്‍ ഇടാതിരുന്നതുമൂലമാണ് രക്തപരിശോധനയ്ക്കായി ഡോക്ടര്‍ക്ക് നിര്‍ദേശിക്കാന്‍ സാധിക്കാതിരുന്നത്. അപകടം നടന്ന് 10 മണിക്കൂര്‍ കടന്നുപോയിട്ടും കാറില്‍ ഉണ്ടായിരുന്നവരുടെ രക്തപരിശോധന നടത്താന്‍ പോലീസ് തയാറായിട്ടില്ല.
കാര്‍ ഓടിച്ചത് സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് ദൃക്‌സാക്ഷി മൊഴി നല്‍കി. ഓട്ടോ ഡ്രൈവറായ ഷഫീക്കാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന യുവതിയും പെലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി. എന്നാല്‍ താനല്ല വാഹനം ഓടിച്ചിരുന്നത് എന്നാണ് ശ്രീറാം വെങ്കിട്ടരാമന്റെ വാദം. ഇത് സ്ഥിരീകരിക്കാന്‍ അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
എന്നാല്‍ വണ്ടിയില്‍ ഉണ്ടായിരുന്ന വനിതാ സുഹൃത്തായ വഫായാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് ശ്രീറാം വെങ്കിട്ടരാമന്‍ പറയുന്നത്. ഇവരും മദ്യപിച്ചിരുന്നതായി വിവരമുണ്ട്. ഇവരുടെ വൈദ്യപരിശോധന ഇതുവരെ നടന്നിട്ടില്ല. സമയം വൈകുന്നതനുസരിച്ച് ഈ സ്‌ത്രീയാണ് വാഹനമോടിച്ചിരുന്നെങ്കില്‍ അത് സ്ഥിരീകരിക്കാനായേക്കില്ല.
സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീറാണ് അപകടത്തില്‍ മരിച്ചത്. അമിത വേഗതയില്‍ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനില്‍ വെച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വൈദ്യ പരിശോധനയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ പ്രോജക്‌ട് ഡയറക്ടര്‍, ഹൗസിങ് കമ്മിഷണര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നല്‍കിയിരുന്നു. മന്ത്രിസഭയുടേതാണ് തീരുമാനം. മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളില്‍ ശക്തമായ നടപടി സ്വീകരിച്ച് ശ്രദ്ധ നേടിയ മുന്‍ ദേവികുളം സബ്ബ് കളക്ടറാണ് ശ്രീറാം വെങ്കിട്ട രാമന്‍.
2004ല്‍ തിരൂര്‍ പ്രാദേശിക റിപ്പോര്‍ട്ടറായി സിറാജില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ച കെ എം ബഷീര്‍ പിന്നീട് സിറാജ് മലപ്പുറം ബ്യൂറോയില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി ചേര്‍ന്നു. 2006 ല്‍ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറി. തുടര്‍ന്ന് തിരുവനന്തപുരം ബ്യൂറോ ചീഫായി ദീര്‍ഘകാലം സേവനമനുഷ്ടിച്ച അദ്ദേഹം പിന്നീട് യൂണിറ്റ് മേധാവിയായി നിയമിതനാവുകയായിരുന്നു. നിയമസഭാ റിപ്പോര്‍ട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാഡമി കഴിഞ്ഞയാഴ്ച ബഷീറിനെ ആദരിച്ചിരുന്നു.
പ്രമുഖ സൂഫിവര്യന്‍ ആയിരുന്ന വടകര മുഹമ്മദാജി തങ്ങളുടെ മകനായ ബഷീര്‍ തിരൂര്‍ വാണിയന്നൂര്‍ സ്വദേശിയാണ്. മാതാവ്: തിത്താച്ചുമ്മ. ഭാര്യ: ജസീല. മക്കള്‍: ജന്ന, അസ്മി.