മോഹൻലാലും അമലപോളും ഒന്നിച്ച ജോഷി ചിത്രം ‘റൺ ബേബി റൺ’ റീ റിലീസിന് ഒരുങ്ങുന്നു; ജനുവരി 16 ന് തീയറ്ററുകളിൽ എത്തും

Spread the love

മാധ്യമ ലോകത്തെ കൗതുകവും ഉദ്വേഗവും നിറഞ്ഞ അന്വേഷണങ്ങളുടെ കഥ. ക്യാമറാമാൻ വേണുവിനോപ്പം റിപ്പോർട്ടർ രേണുക, രണ്ട് ശക്തമായ കഥാപാത്രങ്ങൾ. സച്ചിയുടെ കെട്ടുറപ്പുള്ള തിരക്കഥയിൽ, ജോഷിയുടെ മാസ്സ് സംവിധാനവും ചേർന്ന ചിത്രം റൺ ബേബി റൺ1.

video
play-sharp-fill

വർഷങ്ങൾക്ക് ശേഷം 4K ദൃശ്യവിസ്മയങ്ങളോടെ ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക്എ ത്തുകയാണ് ജനുവരി 16 മുതൽ. മിലൻ ജലീൽ നിർമ്മിച്ച ഈ ചിത്രം 4K Atmos-ലേക്ക് എത്തിക്കുന്നത് റോഷിക എന്റർപ്രൈസസ് ആണ്.

മോഹൻലാലിനും അമലപൊലിനുമൊപ്പം ബിജു മേനോൻ, വിജയരാഘവൻ, സായ്കുമാർ, സിദ്ദിഖ്, ഷമ്മി തിലകൻ, മിഥുൻ രമേശ്…തുടങ്ങി ശക്തമായ താരനിര തന്നെ ചിത്രത്തിലുണ്ട്. കഴിഞ്ഞ വർഷം മോഹൻലാലിൻറെ തന്നെ ഒരുപാട് സിനിമകൾ റീ റിലീസിന് എത്തിയിരുന്നു അതിൽ പലതും ബോക്സ്ഫിസിൽ വൻ വിജയമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്പോൾ ചോദ്യം ഒന്ന് തന്നെയാണ് റൺ ബേബി റൺ വീണ്ടും തിയേറ്ററുകളിൽ ഒരു സോളിഡ് റൺ നേടുമോ? ഉത്തരം? ജനുവരി 16ണ് തീയറ്ററുകയിൽ കാണാം.