
ചെന്നൈ : ജനനായകൻ്റെ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തർക്കത്തിൽ നടൻ വിജയ്ക്ക് അനുകൂലമായി വിധി. ചിത്രത്തിന് സെൻസർ അനുമതി നൽകണമെന്ന് കോടതി നിർദേശിച്ചു. മദ്രാസ് ഹൈക്കോടതിയുടേതാണ് വിധി.
ചിത്രത്തിന്റെ ഉള്ളടക്കങ്ങളെ അനാവശ്യമായി വിവാദമാക്കിയുള്ള ഇത്തരം പരാതികൾ അപകടകരമായ പ്രവണതകൾക്ക് തുടക്കം കുറിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ചിത്രം പുനഃപരിശോധനാ കമ്മിറ്റിക്ക് അയച്ച സിബിഎഫ്സി ചെയർപേഴ്‌ണിൻ്റെ കത്ത് കോടതി റദ്ദാക്കി. വിധിക്കെതിരെ സെൻസർ ബോർഡ് അപ്പീലിന് പോകും.
സെൻസർ ബോർഡ് നിർദേശിച്ച 27 മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകാൻ തയാറാകാത്തതിനെ തുടർന്നാണ് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. മതവികാരം വ്രണപ്പെടുത്തി, സായുധ സേനയെ വികലമായി ചിത്രീകരിച്ചു എന്നീ പരാതികൾ ലഭിച്ചതിനാൽ ചിത്രം വീണ്ടും കാണാൻ റിവൈസിങ് കമ്മിറ്റിക്ക് കൈമാറിയെന്നായിരുന്നു സെൻസർ ബോർഡിൻ്റെ വിശദീകരണം. കേരളത്തിലടക്കം പല കേന്ദ്രങ്ങളിലും അതിരാവിലെയുള്ള ഷോകൾ ഉൾപ്പെടെയുള്ളവയ്ക്ക് ബുക്കിങ് തുടങ്ങിയിരുന്നു. പലയിടത്തും ഷോകൾ ഹൗസ്ഫുള്ളാണെന്ന് ബുക്കിങ് സൈറ്റുകൾ വ്യക്തമാക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രം പ്രീ ബുക്കിങ്ങിലൂടെ മാത്രം 35 കോടി നേടിയെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.







