Spread the love

കോട്ടയം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ യു.ഡി.എഫ്‌ നേടിയ ചരിത്ര വിജയം, ഐക്യത്തിന്റെയും കൂട്ടായ്‌മയുടെയും വിജയമാണെന്ന്‌ ചാണ്ടി ഉമ്മന്‍ എം.എല്‍.എ.

video
play-sharp-fill

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ വിജയികളായ കേരള ഡെമോക്രാറ്റിക്‌ പാര്‍ട്ടി ( കെ.ഡി.പി ) അംഗങ്ങള്‍ക്ക്‌ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ഐക്യം പൊതു തെരഞ്ഞെടുപ്പിലും നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ യു.ഡി.എഫ്‌ വന്‍വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാണി സി. കാപ്പന്‍ എം. എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. കെ.ഡി.പി പ്രസിഡന്റ്‌ കെ.ജെ ജോസ്‌ മോന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, സലിം പി. മാത്യു, സുള്‍ഫിഖര്‍ മയൂരി, കടകംപള്ളി സുകു, ബാബു തോമസ്‌, എം.ജെ ഉമ്മന്‍, സാജു എം. ഫിലിപ്പ്‌, പ്രദീപ്‌ കരുണാകരന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു.