ശബരിമല മകരവിളക്ക്; ജനുവരി 12 മുതല്‍ 22 വരെ ഈ വില്ലേജ് പരിധികളില്‍ മദ്യനിരോധനം

Spread the love

പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുളള തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളില്‍ ജനുവരി 12 മുതല്‍ 22 വരെ ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി.

video
play-sharp-fill

വില്ലേജ് പരിധി, തീയതി, സമയക്രമം എന്ന ക്രമത്തില്‍ അറിയാം;

പന്തളം, ജനുവരി 12, രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുളനട, 12, രാവിലെ ഏട്ടുമുതല്‍ വൈകിട്ട് ഏഴുവരെ.

കിടങ്ങന്നൂര്‍,12,രാവിലെ 10.30 മുതല്‍ രാത്രി ഒമ്ബത് വരെ.

ആറന്മുള, മല്ലപ്പുഴശ്ശേരി, 12, രാവിലെ 11.30 മുതല്‍ രാത്രി 10വരെ.

കോഴഞ്ചേരി, 12, ഉച്ചയ്ക്ക് ഒന്നുമുതല്‍ രാത്രി 12 വരെ.

ചെറുകോല്‍, അയിരൂര്‍, 12,13. 12 ന് ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 13 ന് രാവിലെ ഏഴുവരെ.

റാന്നി, 13, വെളുപ്പിന് 12 മുതല്‍ രാവിലെ 10 വരെ.

വടശ്ശേരിക്കര, 13, വെളുപ്പിന് 1.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ.

റാന്നി -പെരുനാട് , 13,14 , 13 ന് രാവിലെ ഏഴുമുതല്‍ 14 ന് രാത്രി 10 വരെ.

റാന്നി -പെരുനാട് , 21,22, 21 ന് രാവിലെ നാലുമുതല്‍ 22 ന് രാവിലെ ആറു വരെ.