തീവണ്ടികളിലും റെയിൽവേ സ്റ്റേഷനുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിൻ്റെ ശുചിത്വം ഉറപ്പാക്കും; സിസിടിവി സജ്ജീകരിക്കാൻ നിർദേശം

Spread the love

കൊല്ലം: തീവണ്ടികളിലും റെയിൽവേ സ്റ്റേഷനുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്‍റെ ശുചിത്വവും ഗുണനിലവാരവും ഉറപ്പുവരുത്താൻ സിസിടിവി സജ്ജീകരിക്കാൻ നിർദേശം.

video
play-sharp-fill

തീവണ്ടികളിലും സ്റ്റേഷനിലും നൽകുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരം, അളവ്, ശുചിത്വം എന്നിവ ഉറപ്പുവരുത്തണമെന്ന എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ ആവശ്യത്തിന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

പാചകംചെയ്യാൻ ഉപയോഗിക്കുന്ന സാധനങ്ങൾ, പാചകംചെയ്യുന്ന സ്ഥലം, സാധനങ്ങൾ സംഭരിക്കുന്ന സ്ഥലം, ശുചീകരണപ്രവൃത്തികൾ എന്നിവ റെക്കോഡ് ചെയ്യും. ഭക്ഷണപദാർഥങ്ങളുടെ പരിശോധനകളിൽ കണ്ടെത്തിയ ഗുണനിലവാരത്തിന്‍റെയും ശുചിത്വനിലവാരത്തിലെയും കുറവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഐആർസിടിസി അധികൃതർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീവണ്ടികളുടെ സമയക്രമം പാലിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. അനുവദനീയമായ പരമാവധി വേഗത്തിൽ പോകാൻ ലോക്കോപൈലറ്റുമാർക്ക് നിർദേശം നൽകി.

പുനലൂർ സ്റ്റേഷനിലെ 6.21 കോടി രൂപയുടെ പദ്ധതികൾ മാർച്ചിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇരവിപുരം സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകൾ ഉയർത്തുന്നത് മേയിൽ പൂർത്തീകരിക്കും.

കൊല്ലം സ്റ്റേഷന്‍റെ സമഗ്ര നവീകരണത്തിനുള്ള 361.68 കോടി രൂപയുടെ പദ്ധതി ഡിസംബറിൽ പൂർത്തിയാക്കും. മയ്യനാട്, പരവൂർ സ്റ്റേഷനുകളിലെ സർക്കുലേറ്റിങ് ഏരിയയും അപ്രോച്ച് റോഡും നവീകരിക്കുന്ന പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.