
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ, സ്വർണ്ണവ്യാപാരി നാഗ ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷകളിലാണ് ജസ്റ്റിസ് എ ബദറുദ്ദിൻ വാദം കേള്‍ക്കുക. സ്വർണക്കൊള്ളയില്‍ പങ്കില്ലെന്നാണ് രണ്ട് പ്രതികളുടെയും വാദം.
എ പത്മകുമാറിനെതിരെ നിരവധി തെളിവുകള്‍ ഉണ്ടെന്നാണ് എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചത്. പത്മകുമാർ നല്‍കിയ മൊഴിയും എസ്‌ഐടി കണ്ടെത്തിയ തെളിവുകളും തമ്മില്‍ വൈരുദ്ധ്യമുണ്ട് എന്നുമാണ് അന്വേഷണ സംഘത്തിൻ്റെ സത്യവാങ്മൂലം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാഗ ഗോവർദ്ധനും പങ്കജ് ഭണ്ഡാരിക്കും ഒപ്പം തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും ഉണ്ണികൃഷ്ണൻ പോറ്റി ഗൂഢാലോചന നടത്തി എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ഇതിനുള്ള തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ചു എന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.



