എപ്പോഴും ക്ഷീണം തോന്നാറുണ്ടോ?ഇതിനെ നിസാരമായി കരുതരുത്; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണപദാര്‍ഥങ്ങള്‍

Spread the love

ചിലര്‍ക്ക് എപ്പോഴും ക്ഷീണമാണ്. ശരീരം തളര്‍ന്നു പോകുന്ന അവസ്ഥയും ഒന്നിലും ഉത്സാഹമില്ലെന്നുമെല്ലാം ഇവര്‍ ആശങ്കപ്പെടാറുണ്ട്. ഇതിനെ നിസാരമായി കരുതരുത്. ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതാകും കാരണം. രക്തത്തിലെ ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്പ് നിറഞ്ഞ പ്രോട്ടീന്‍ ആണ് ഹീമോഗ്ലോബിന്‍.

video
play-sharp-fill

ശരീരം മുഴുവന്‍ ഓക്സിജന്‍ എത്തിക്കുന്നത് ഈ പ്രോട്ടീനാണ്. ശ്വാസകോശത്തില്‍ നിന്നും ശരീരത്തിന്റെ എല്ലാ കോശങ്ങളിലേക്കും ഓക്സിജന്‍ എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന ധര്‍മ്മം. ഹീമോഗ്ലോബിന്റെ അളവ് വളരെ താഴുന്ന അവസ്ഥയാണ് അനീമിയ.

എന്നാല്‍ കൃത്യമായ ഡയറ്റിലൂടെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുവാന്‍ കഴിയും. ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതെന്ന് അറിഞ്ഞിരിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പച്ചക്കറികള്‍, ഇലക്കറികള്‍, ഇറച്ചി, മത്സ്യം, മുട്ട, പയറുവര്‍ഗ്ഗങ്ങള്‍, മാതളം, ബീന്‍സ്, ഡ്രൈ ഫുഡ്‌സ്, തവിടോടുകൂടിയ ധാന്യങ്ങള്‍ എന്നിവ കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കും.

ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി തുടങ്ങിയവ വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമായ ഭക്ഷ്യവസ്തുക്കളാണ്. ഇവയും ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ ഗുണം ചെയ്യും.

ബീറ്റ്‌റൂട്ട് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം. ഇരുമ്പിന്റെ അംശം ഉള്ളതിനൊപ്പം ഉയര്‍ന്ന അളവില്‍ ഫോളിക്ക് ആസിഡും പൊട്ടാസ്യവും ബീറ്റ്‌റൂട്ടിലുണ്ട്. ധാരാളം നൈട്രേറ്റ് അടങ്ങിയ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചാലും ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായകരമാകും.

ബീന്‍സ്, നിലക്കടല എന്നിവയും ഹീമോഗ്ലോബിന്‍ നിരക്ക് ഉയര്‍ത്തുന്ന ഭക്ഷണപദാര്‍ഥങ്ങളാണ്. പയര്‍ മുളപ്പിച്ച് കഴിക്കുന്നതും നല്ലതാണ്.

ഹീമോഗ്ലോബിന്‍ കുറയുന്നത് തടയാനുള്ള നല്ല പരിഹാരങ്ങളിലൊന്നാണ് മാതളനാരങ്ങ കഴിക്കുകയെന്നത്. കാല്‍സ്യം, ഇരുമ്പ്, അന്നജം, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഇവ.

ഇതിലെ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിച്ച് വിളര്‍ച്ച ഇല്ലാതാക്കും. ഈന്തപ്പഴം പോഷകങ്ങളുടെ കലവറയാണ്. ഇരുമ്പിന്റെ അംശം കൂടുതലാണ് എന്നതാണ് ഈന്തപ്പഴത്തെ പ്രത്യേകത.